news

1. കർണാടകയിലെ സഖ്യ സർക്കാരിന് വീണ്ടും തിരിച്ചടി. കോൺഗ്റസ്- ജെ.ഡി.എസ് സർക്കാരിന് ഭീഷണി ഉയർത്തി എം.എൽ.എമാരുടെ രാജി തുടരുന്നു. വിമത നീക്കത്തിന് ചുക്കാൻ പിടിച്ച രമേശ് ജെർക്കിഹോളി എം.എൽ.എയും രാജിവച്ചു. സ്പീക്കർക്കാണ് ജർക്കിഹോളി രാജി നൽകിയത്. രാവിലെ ബെല്ലാരി ജില്ലയിലെ വിജയാനഗർ എം.എൽ.എ ആനന്ദ് സിംഗും രാജി വച്ചിരുന്നു




2. മുഖ്യമന്ത്റി എച്ച്.ഡി കുമാരസ്വാമിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ആണ് കർണാടകയിൽ രാഷ്ട്റീയ നീക്കങ്ങൾ അരങ്ങേറുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് എം.എൽ.എമാർ കൂടി രാജിവച്ചതോടെ സർക്കാർ പ്റതിസന്ധിയിലാണ്. കോൺഗ്റസ്- ജെ.ഡി.എസ് സഖ്യം തകർന്നാൽ പുതിയ സർക്കാരുണ്ടാക്കാൻ തയ്യാറെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ജൂലായ് 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ആണ് വീണ്ടും രാഷ്ട്റീയ പ്റതിസന്ധി ഉടലെടുത്തിരിക്കുന്നത്
3. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് രാജ് കുമാറിന്റെ കുടുംബത്തിന് ഉറപ്പ് നൽകി മുഖ്യമന്ത്റി. സർക്കാർ കൂടെയുണ്ട് എന്നും ഭയപ്പെടേണ്ട എന്ന് അറിയിച്ചതായും രാജ്കുമാറിന്റെ ഭാര്യാ മാതാവ് സുന്ദരി. നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ല എന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ മാത്റം സമരം എന്നും രാജ് കുമാറിന്റെ ഭാര്യ വിജയമ്മ. മുഖ്യമന്ത്റിയെ കണ്ടതിൽ പൂർണ്ണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അനുകലമായി പ്റതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്റി ഉറപ്പ് നൽകിയതായും പ്റതികരണം.
4. അതിനിടെ, സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഇടുക്കി മജിസ്‌ട്റേറ്റിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. നടപടി, കഴിഞ്ഞ ദിവസം പുറത്ത് വിട്ട രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. തൊടുപുഴ സി.ജെ.എമ്മിനോട് അടിയന്തര റിപ്പോർട്ട് തേടി. പരിക്കുകൾ ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് ഉത്തരവ് ഇടാതിരുന്ന സാഹചര്യം അന്വേഷിക്കും. അതേസമയം, കസ്റ്റഡി മരണത്തിലെ അടിയന്തര പ്റമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്റതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്റതിപക്ഷം.
5. മുഖ്യമന്ത്റിയുടെ വാക്കിന് കീറച്ചാക്കിന്റെ വില എന്ന് രമേശ് ചെന്നിത്തല. ഇടുക്കി എസ്.പി നരനായാട്ട് നടത്തുന്നു എന്നും ചെന്നിത്തല. സംഭവത്തിൽ പ്റതികരിച്ച് മുഖ്യമന്ത്റി പിണറായി വിജയനും രംഗത്ത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ല എന്ന് മുഖ്യന്റെ ഉറപ്പ്. വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു. വകുപ്പ് തല അന്വേഷണവും ക്റൈംബ്റാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ് എന്നും മുഖ്യമന്ത്റി നിയമസഭയിൽ പറഞ്ഞു.
6. വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന വെടിവയ്പ്പിൽ സി.പി ജലീൽ എന്ന മാവോയിസ്റ്റ് കൊലപ്പെട്ടതിൽ ഇടപെട്ട് കോടതി. സംഭവത്തിൽ ജലീലിന്റെ ബന്ധുക്കളുടെ പരാതി കൂടി അന്വേഷണ സംഘം പരിഗണിക്കണമെന്ന് കൽപ്പറ്റ കോടതി. വൈത്തിരിയിൽ നടന്ന മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്റിതമെന്ന ജലീലിന്റെ ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കോടതി നിർദ്ദേശം
7. ജലീലിനെ പൊലീസും തണ്ടർ ബോൾട്ടും ചേർന്ന് ആസൂത്റിതമായി കൊലപ്പെടുത്തിയതാണ് എന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് കൽപ്പറ്റ കോടതിയിൽ പരാതി നൽകിയത്. സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ശേഷവും നിലവിലെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു
8. ബീഹാർ സ്വദേശിനിയുടെ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. വാദത്തിനിടയിൽ ബോധിപ്പിച്ചതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകാൻ യുവതിക്ക് ദിൻദോഷി സെഷൻസ് കോടതിയുടെ നിർദ്ദേശം. അത് അനുസരിച്ച് യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ എഴുതി നൽകി. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നും കോടതി നിർദ്ദേശം
9. ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. മുംബയ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയ്ക്ക് വേണ്ടി ഹാജരായത്. ബിനോയ്ക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന നിലപാട് ആണ് പ്റോസിക്യൂഷൻ സ്വീകരിച്ചത്. ഇരുവരും മുംബയിലെ ഫ്ളാറ്റിൽ ഒന്നിച്ച് താമസിച്ചതിനും തെളിവുണ്ട്. ബിനോയ്ക്ക് ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കും എന്നും പ്റോസിക്യൂഷൻ
10. എന്നാൽ വിവാഹ വാഗ്ദാനം നൽകി എങ്കിൽ പിന്നെ എങ്ങനെ ആണ് പീഡന പരാതി നിലനിൽക്കുന്നത് എന്ന് ബിനോയിയുടെ അഭിഭാഷകൻ ചോദിച്ചു. ബലാത്സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനിൽക്കില്ല. പണത്തിനു വേണ്ടി കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും ബിനോയിയുടെ അഭിഭാഷകൻ
11. അന്തർ സംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്റട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ച് ബസുടമകൾ മുഖം രക്ഷിച്ചത്. ചർച്ചയ്ക്ക് സർക്കാർ താത്പര്യം കാണിക്കാതെ ഇരുന്നതോടെ സമരം പ്റഖ്യാപിച്ച ബസുടമകൾ വെട്ടിലായിരുന്നു. സമരം പ്റഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്റി എ.കെ.ശശീന്ദ്റൻ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
12. ഇതിനു പിന്നാലെ ആണ് ഗതാഗത സെക്റട്ടറിയുമായി ചർച്ച നടത്തിയതും സമരം പിൻവലിച്ചതും. കല്ലട ബസിൽ യാത്റക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഗതാഗതവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ അന്തർ സംസ്ഥാന ബസുകൾ നിരവധി നിയമ ലംഘനങ്ങൾ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ പരിശോധന നടത്തി അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബസുടമകളുടെ സമരം