ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം ഇന്ന്
ബിർമിംഗ്ഹാം:ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി സെമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.മറുവശത്ത് ബംഗ്ലാദേശും സെമി പ്രതീക്ഷ നിലനിറുത്താൻ കച്ചകെട്ടിയിറങ്ങുമ്പോൾ തീപാറുന്ന മത്സരമാണ് ഇരുടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുതലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടൂർണമെന്റിലെ ആദ്യ തോൽവി വഴങ്ങിയ ഇന്ത്യ ഇന്ന് അതേ മൈതാനത്ത് തന്നെയാണ് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. 7 മത്സരങ്ങളിൽ നിന്ന് 5 ജയവും 1 തോൽവിയുമുൾപ്പെടെ 11 പോയിന്റുള്ള ഇന്ത്യൻ ടീം പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിന് 7 മത്സരങ്ങളിൽ നിന്ന് 3 വീതം ജയവും തോൽവിയുമായി 7 പോയിന്റാണുള്ളത്.
ജയം പിടിക്കാൻ ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ പിണഞ്ഞ തോൽവിയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും യൂസ്വേന്ദ്ര ചഹാലും കഴിഞ്ഞ മത്സരത്തിൽ ഇതേ മൈതാനത്ത് പാടെ നിറംമങ്ങിപ്പോയിരുന്നു. ഇരുവരുടെയും 20 ഓവറിൽ നിന്ന് 160 റൺസാണ് ഇംഗ്ലണ്ട് ബാറ്ര്‌സ്മാൻമാർ അടിച്ചെടുത്തത്. 1 വിക്കറ്റ് മാത്രമേ (കുൽദീപ്) ഇവർക്ക് നേടാനായുള്ളൂ. ഇന്നിവരിൽ ഒരാൾ പുറത്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായ ഭുവനേശ്വർ കുമാറിനെ ഇവരിലൊരാൾക്ക് പകരം ഉൾപ്പെടുത്തി ഹാർദ്ദിക്കിനെക്കൂടാതെ മൂന്ന് പേസർമാരെ ഇന്ന് ഇന്ത്യ ആദ്യ ഇലവനിൽ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഭുവനേശ്വറിന് പകരം ടീമിലെത്തിയ മുഹമ്മദ് ഷമി മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടി മികച്ച ഫോം തുടരുന്നതിനാൽ ഇന്നും കളിക്കുമെന്നുറപ്പാണ്. അതേസമയം ഇതുവരെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താത്ത കേദാർ ജാദവിന് പകരം രവീന്ദ്ര ജഡേജയെ പരിഗണിക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരെ നിർണായക സമയത്ത് ധോണിയും കേദാറും മെല്ലപ്പോക്ക് നടത്തിയത് ഏറെ വിമർശനത്തിന് വഴിവച്ചിരുന്നു. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ഇംഗ്ലണ്ടിനെതിരെ കളിച്ച റിഷഭ് പന്ത് ഇന്നും കളിക്കും.
സാധ്യതാ ടീം: രോഹിത്, രാഹുൽ, കൊഹ്‌ലി, പന്ത്, ധോമി, കേദാർ/ജഡേജ, ഹാർദ്ദിക്, ഭുവനേശ്വർ, കുൽദീപ്/ചഹാൽ, ഷമി, ബുംറ.
കരുത്തോടെ ബംഗ്ലാദേശ്
മഹമ്മദുള്ളയുടെ പരിക്കാണ് ബംഗ്ലാദേശിന്റെ പ്രധാന തലവേദന. അഫ്ഗാനെതിരായ മത്സരത്തിനിടെയാണ് മഹമ്മദുള്ളയ്ക്ക് പരിക്കേറ്രത്. എന്നാൽ എട്ട് ദിവസത്തെ വിശ്രമം ലഭിച്ചത് മഹമ്മദുള്ളയ്ക്ക് തുണയായി. ഇന്നദ്ദേഹം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാറ്രിംഗും ഷാക്കിബ് അൽ ഹസന്റെ ആൾറൗണ്ട് മികവുമാണ് ബംഗ്ലാദേശിന്റെ പ്രധാന കരുത്ത്. ഇന്ത്യയ്ക്ക് എല്ലാത്തരത്തിലും കടുത്ത വെല്ലുവിളി ഉയർത്താൽ കെൽപ്പുള്ളവരുടെ സംഘമാണ് അവർ. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ തോറ്റതിന് പ്രതികാരം ചെയ്യാൻ കൂടിയാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.
സാധ്യതാ ടീം: തമിം, സൗമ്യ,ഷാക്കിബ്,മുഷ്ഫിക്കുർ,ലിറ്രൺ, മഹമ്മദുള്ള, മൊസദ്ദേക്ക്, മെഹന്ദി, സൈഫുദ്ദീൻ,മൊർത്താസ, മുസ്തഫിസുർ.
പിച്ച് റിപ്പോർട്ട്
ബാറ്രിംഗിനെ ഏറെ തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്‌ബാസ്റ്റണിലേത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ -ഇംഗ്ലണ്ട് മ
ത്സരത്തിൽ ഇരുടീമും 300 ലേറെ റൺസ് സോകോർ ചെയ്തിരുന്നു. ലോകകപ്പ് വേദികളിലെ തന്നെ ബാറ്റിംഗിന് ഏറ്രവും അനുകൂലമായ പിച്ചാണ് എഡ്ജ്‌ബാസ്റ്രണിലേത്. ടോസ് കിട്ടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് വിദഗദ്ധർ പറയുന്നത്.
ഓർമ്മിക്കൻ
4000 റൺസ് ഏകദിനത്തിൽ തികയ്ക്കാൻ മഹമ്മദുള്ളയ്ക്ക് ഇനി 53 റൺസ് കൂടി മതി.
100 വിക്കറ്റ് ഏകദിനത്തിൽ തികയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക് 5 വിക്കറ്ര് കൂടി മതി.
കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ത്യയോട് തോറ്രാണ് ബംഗ്ലാദേശ് പുറത്തായത്.
കഴിഞ്ഞ മത്സരങ്ങളിലേക്കാൾ മികച്ച പ്രകടനം നടത്തിയാലെ ഇന്ത്യയ്ക്കെതിരെ ജയിക്കാനാകൂ. എല്ലാ മേഖയിലും ഞങ്ങൾ ശക്തരാണ്. ജയിക്കാനായാണ് കളിക്കുന്നത്.
മഷ്റഫെ മൊർത്താസ
മത്സരവേദിക്കും സാഹചര്യത്തിനും അനുസരിച്ച് ടീം ഘടനയിൽ മാറ്രമുണ്ടായേക്കാം. ചിലപ്പോൾ ഹാർദ്ദിക്കിനെക്കൂടാതെ മൂന്ന് പേസർമാരെക്കൂടി കളിപ്പിച്ചേക്കും. ജഡേജയേയും സാഹചര്യം അനുസരിച്ച് ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
സഞ്ജയ് ബംഗാർ
ധോണിയുടെ ബാറ്റിംഗിനെ എല്ലാവരും ചോദ്യം ചെയ്യുന്ന കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ടീമിനായാണ് അദ്ദേഹം കളിക്കുന്നത്. ധോണിയുടെ പ്രകടനത്തിൽ ടീം സന്തുഷ്ടരാണ്.
സഞ്ജയ് ബംഗാർ