anil-ambani

മുംബയ്: സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാനായി ആസ്ഥാനം വിൽക്കാനൊരുങ്ങി അനിൽ അംബാനി. മുംബയ് സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയൻസ് സെന്റർ വിൽക്കാനോ വാടകയ്ക്കു നൽകാനോ വേണ്ടി അനിൽ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് ഭീമൻ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. വിൽക്കാൻ‌ സാധിച്ചാൽ,​ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനിൽ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. ഈ ഓഫീസ് ഉപേക്ഷിച്ച് സൗത്ത് മുംബയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്കു മടങ്ങാനാണ് അനിലിന്റെ തീരുമാനം. ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെ.എൽ.എല്ലിനെയാണ് ആണു റിലയൻസ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അനിൽ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.