mehbuba-mufti

ന്യൂഡൽഹി: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ വൻവിമർശനമാണ് താരങ്ങൾ നേരിടുന്നത്. എം.എസ്.ധോണിക്കും കേദാർ യാദവിനും പുറമെ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയ്ക്കും ക്യാപ്ടൻ കോ‌ഹ്‌ലിക്കും നേരെയും വിമർശനശരങ്ങൾ പാഞ്ഞു. പാകിസ്ഥാന്റെ സെമി പ്രവേശന സാദ്ധ്യത തകർക്കാൻ മനഃപൂർവ്വം ഇന്ത്യ തോറ്റുകൊടുക്കുകയായിരുന്നുവെന്ന്ും ആരോപണമയുർന്നിരുന്നു.

എന്നാൽ ഇതിൽ നിന്ന് ഭിന്നമായി ഇന്ത്യുടെ തോൽവിയുടെ കാരണം നരത്തി രംഗത്തെതിയിരിക്കുകയാണ് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി. ഇന്ത്യയെ തോൽപ്പിച്ചത് പുതിയ ഓറഞ്ച് ജഴ്സിയാണെന്നാണ് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തത്.

അന്ധവിശ്വാസി എന്ന് വിളിച്ചാലും എനിക്ക് പറയാനുള്ളത് ഇതാണ്. ഇന്ത്യ പരാജയപ്പെടാനുള്ള കാരണം ആ ജഴ്സിയാണെന്ന്. സ്ഥിരം ജഴ്സിയായ നീലയ്ക്ക് പകരം ഓറഞ്ച് ജഴ്സിയണിഞ്ഞാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഗ്രൗണ്ടിൽ ഇറങ്ങിയത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം.

എന്നാൽ ട്വീറ്റിന് പിന്നാലെ മുഫ്തിക്കെതിരെ ആരാധകർ പ്രതിഷേധവുമായെത്തി. തുടർന്ന് മെഹ്ബൂബ മുഫ്തി മറു ട്വീറ്റുമായി വന്നു. മുസ്‌ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യണമെന്ന ബി.ജെ.പി നേതാവിന്റെ പരാമർശത്തെക്കാൾ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചുള്ള എന്റെ ട്വീറ്റാണ് ചർച്ചയായത്. അപകടകരമായ അത്തരം പരാമർശങ്ങൾ മനഃപ്പൂർവ്വം തേച്ചുമായ്ച്ചുകളയുകയാണോ? നിഷ്കളങ്കമായ ഒരു ട്വീറ്റിന് നേരെ ശക്തമായ ഭാഷയിൽ വിമർശനങ്ങളുയരുന്നു. എന്തുകൊണ്ട് അത്തരം പരാമർശങ്ങൾക്കെതിരെ പ്രതികരണങ്ങളില്ല?''- മുഫ്തി കുറിച്ചു.

നേരത്തെ ക്രിക്കറ്റിന്റ പേരിലെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ താൻതമാശമാത്രമാണ് ഉദ്ദേശിച്ചതെന്ന് അവർ വിശദീകരിക്കുകയും ചെയ്തു.

Call me superstitious but I’d say it’s the jersey that ended India’s winning streak in the #ICCWorldCup2019.

— Mehbooba Mufti (@MehboobaMufti) June 30, 2019

My tweet about India’s performance (all in good humour) got more traction than a BJP leader asking Hindus to gangrape Muslim women. Are such appalling statements intentionally being brushed under the rug? An innocuous tweet evokes strong reactions but why no outrage against this https://t.co/lYrjAjPCb9

— Mehbooba Mufti (@MehboobaMufti) July 1, 2019