rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്,​ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എന്നിവരാണ് രാഹുൽഗാന്ധിയുമായി അനുനയ ചർച്ചകൾ നടത്തിയത്. രാഹുൽ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്തു തുടരണമെന്നും അതാണ് പ്രവർത്തകരുടെ ആഗ്രഹമെന്നും മുഖ്യമന്ത്രിമാർ രാഹുലിനെ അറിയിച്ചു. പാർട്ടിപദവകിൾ ഒഴിയാൻ തയ്യാറെന്ന് മുഖ്യമന്ത്രിമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം വരെ രാജിവയ്ക്കാൻ ഇരുവരും സമ്മതം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് അഭ്യർത്ഥിച്ചതായും അദ്ദേഹത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അശോക് ഗെലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.