hongkong

ഹോങ്കോങ്ങ്: വിവാദമായ കുറ്റവാളി കൈമാറ്റബിൽ റദ്ദാക്കിയിട്ടും ഹോങ്കോങ്ങിൽ പ്രതിഷേധം തുടരുന്നു. രാജ്യത്തെ ലജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന്റെ ചില്ലുകൾ പ്രക്ഷോഭകാരികൾ കല്ലെറിഞ്ഞ് തകർത്തു. നഗരത്തിലുടനീളം സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ പതിച്ചു. പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാൻ അനുവാദംനൽകുന്ന ബിൽ കടുത്ത പ്രക്ഷോഭത്തെ തുടർന്ന് മരവിപ്പിച്ചിരുന്നു. എന്നാൽ,​ ബിൽ നിയമമാക്കാനുള്ള നീക്കം പൂർണമായും അവസാനിപ്പിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികൾ വീണ്ടും സമരവുമായി മുന്നിട്ടിറങ്ങുന്നത്.