ഭോപ്പാൽ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ബി.ജെ.പി എം.എൽ.എ. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തിൽ വന്നാൽ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തിയതെന്ന് കത്തിൽ പറയുന്നതായി മദ്ധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ ലീന ജെയ്ൻ അറിയിച്ചു. കത്തിൽ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും വിദിഷ എസ്.പി വിനായക് വെർമ പി.ടി.ഐയോട് പറഞ്ഞു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും സർക്കാർ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയെ തുടർന്ന് നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു.