sanam-mehar

പാകിസ്ഥാനിലെ കിം കർദ്ദിഷിയാൻ എന്നായിരുന്നു ഫൗസിയ അസീം എന്ന ഖന്ദീൽ ബലോച്ച് അറിയപ്പെട്ടിരുന്നത്. പാകിസ്ഥാനിലെ സോഷ്യൽ മീഡിയയിലെ താരമായി പെട്ടെന്നാണ് ഖന്ദീൽ ബലോച്ച് വളർന്നത്. വിവാദങ്ങളിലൂടെ കടന്നുപോയ മൂന്നുവർഷങ്ങളാണ്. അവരെ

പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തികളിൽ ഒരാളാക്കിയത്. എന്നാൽ അപ്രതീക്ഷിതമായിരുന്നു അവളുടെ മരണവും . സ്വന്തം സഹോദരനാൽ കൊലചെയ്യപ്പെടുകയായിരുന്നു അവർ. ഒരിക്കലും ആരും അവളെപ്പോലെയാകാതിരിക്കാൻ. അതിനുവേണ്ടി കഴുമരത്തിലേറാനും സ്വന്തം സഹോദരൻ തന്നെ തയ്യാറെടുത്തതിനെ പിന്നിലെ കാരണം അന്വേഷിക്കുകയാണ് യുവ നോവലിസ്റ്റ് സനം മഹർ.

സാങ്കല്‍പികമോ ഭാവനയോ അല്ല അത്, മറിച്ച് യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരു യുവതിയെക്കുറിച്ചാണ്. 26-ാം വയസിലായിരുന്നു അവർ കൊല്ലപ്പെട്ടത്. ഖന്ദീൽ ബലോച്ച് ശരിക്കും ആരായിരുന്നു. അവൾ എന്താണ് ചെയ്യത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് സനം മഹറിന്റെ - എ വുമൺ ലൈക്ക് ഹെർ- ദ് ഷോർട്ട് ലൈഫ് ഓഫ് ഖന്ദീൽ ബലോച്ച്. എന്ന നോവലിന്റെ പ്രതിപാദ്യം.

ദശലക്ഷക്കണക്കിനുപേരാണ് ഖന്ദീൽ ബലോച്ചിനെ ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നത്. തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ചൂടൻ ചിത്രങ്ങളും വീഡിയോകളും കമന്റുകളുമാണ് ബലോച്ചിനെ താരമാക്കിയത്. എന്നാൽ പാക്കിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹം ഒരിക്കലും ഇത് അംഗീകരിച്ചിരുന്നില്ല. പാക്കിസ്ഥാനി ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ്ഫൗസിയ അസിം ശ്രദേധയയായത്. ‘എന്നെ കാണാന്‍ എങ്ങനെയുണ്ട്’ എന്ന പേരിലുള്ള വീഡിയോയിലൂടെ യുവാക്കളുടെ ഹരമായി മാറി അവരുടെ കൊച്ചു കൊച്ചു വിഡിയോകൾക്കും ആരാധകർ ഏറെയായിരുന്നു. പ്രശസ്തി കൂടുന്നതിന് അനുസരിച്ച് ഫൗസിയയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾക്കും പ്രചാരമേറി. വിവാഹം മറച്ചുവച്ചുവെന്നും ഒളിച്ചോടിയെന്നും കഥകൾ പരന്നു. അവ അവളെ കുപ്രസിദ്ധയാക്കി.

fousiya-aseem

സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫൗസിയ അസീം കൊല്ലപ്പെട്ടത് സ്വന്തം സഹോദരൻ ശ്വാസം മുട്ടിച്ചായിരുന്നു ഫൗസിയയെ കൊന്നത്.അവൾ കുടുംബത്തിനു ദുഷ്പ്പേര് വരുത്തിവച്ചു എന്ന്, സോഷ്യൽമീഡയിയിൽ ഹിറ്റായ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ചുവെന്നതായിരുന്നു കൊലപാതകത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്. സഹോദരിയുടെ ചൂടൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തുതരാമോയെന്ന് മൊബൈൽ കട നടത്തുന്ന അയാളുടെ അടുത്തുവന്ന് ആൾക്കാർ ചോദിക്കാൻ തുടങ്ങിയതായിരുന്നു പെട്ടെന്നുള്ള പ്രകോപനം. താൻ ചെയ്തത് ഏതോ വീരകൃത്യമാണെന്ന് അയാൾ ഉറപ്പായും വിശ്വസിച്ചു. .2016 ജൂലൈ 15 നായിരുന്നു ഫൗസിയ അസീം കൊല്ലപ്പെട്ടത്. മൂന്നാം ചരമവാർഷികത്തിൽ ലോകം ഫൗസിയയെക്കുറിച്ചു വായിക്കും.

അവൾ ജീവിച്ചിരുന്ന നാട്ടിലൂടെ സഞ്ചരിച്ച്, വീട് സന്ദർശിച്ച്, അവളുടെ പരിചയക്കാരെയെല്ലാം കണ്ടു സംസാരിച്ചാണ് സനം മഹർ നോവൽ തയ്യാറാക്കിയത്. ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ നോവൽ വിവാദമുയർത്തിക്കഴിഞ്ഞു; ജൂലായ് 11നാണ് നോവലിന്റെ പ്രകാശനം.