icc-world-cup

ഡേറം: ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസ് ജയം. 339 റണസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിൻഡീസ് താരം നിക്കോളാസ് പുരൻ പൊരുതി നോക്കിയെങ്കിലും വിജയം ശ്രീലങ്കയ്ക്കെപ്പമായിരുന്നു. ലങ്കൻ താരം മലിംഗയുടെ പ്രകടനം വിജയത്തിന് നിർണായകമായിരുന്നു.ലങ്കയ്‌ക്ക് വേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

വിജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമിയിലേക്കുള്ള സാധ്യത കുറവാണ്. വെസ്റ്റിൻഡീസ് ടീമിൽ പുരന് പുറമെ ഫാബിയൻ അലൻ (32 പന്തിൽ 56) മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് ഗെയ്ൽ (35), സുനിൽ ആംബ്രിസ് (5), ഷായ് ഹോപ് (5), ഷിംറോണ്‍ ഹെറ്റ്മയേർ (29), ജേസൺ ഹോൾഡർ (26), കാർലോസ് ബ്രാത്‌വെയ്റ്റ് (8), ഒഷാനെ തോമസ് (1) എന്നിവരും പുറത്തായിരുന്നു. ശ്രീലങ്കൻ ടീമിൽ അവിഷ്‌ക ഫെർണാണ്ടോ കന്നി സെഞ്ചുറിയുടെ മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടിയിരുന്നു.