സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണത്തിൽ ഇനിയ നായികയാകുന്നു.ചിത്രത്തിൽ രണ്ട് നായികമാരുണ്ട്.പുതുമുഖം സ് നേഹ അജിത്താണ് മറ്റൊരു നായിക.ഭരത്, ലാൽ, അജ്മൽ അമീർ, ബൈജു സന്തോഷ്, ദേവൻ, റിയാസ് ഖാൻ,പി.ബാലചന്ദ്രൻ, മാല പാർവതി, കൃഷ്, ചന്തുനാഥ്, ആനന്ദ് രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.
ദഷാൻ മൂവി ഫാക്ടറി,റോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ക്ഷണം ഹൊറർ ചിത്രമാണ്.ശ്രീകുമാർ അരൂക്കുറ്റിയുടേതാണ് തിരക്കഥ.ജെമിൻ ജോം അയ്യനേത്ത് കാമറ കൈകാര്യം ചെയ്യുന്നു.എസ്.രമേശൻ നായർ, റഫീക്ക് അഹമ്മദ്, ബി.കെ.ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ആർ. സോമശേഖരൻ, വിഷ്ണു മോഹൻ സിത്താര എന്നിവർ സംഗീതം പകരുന്നു.ജൂലായ് 7ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിക്കും.സുരേഷ് ഉണ്ണിത്താന്റെ കഴിഞ്ഞ സിനിമയായ അയാളിലും ഇനിയയായിരുന്നു നായിക.