ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ നായികയാക്കി ചക്രി ടോലേട്ടി സംവിധാനം ചെയ്ത കൊലയുതിർകാലം ഉടൻ തിയേറ്ററുകളിലെത്തും. ജൂൺ 14 നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.എന്നാൽ സംവിധായകൻ ബാലാജി കുമാർ സമർപ്പിച്ച ഹർജിയെ തുടർന്ന് മദ്രാസ് ഹൈക്കോടതി റിലീസ് തടയുകയായിരുന്നു.
അന്തരിച്ച എഴുത്തുകാരൻ സുജാത രംഗരാജൻഎഴുതിയ നോവലിന്റെ പേരാണ് കൊലയുതിർകാലം. ഈ നോവലിന്റെ പകർപ്പവകാശം സുജാത രംഗരാജന്റെ ഭാര്യയിൽ നിന്ന് 10ലക്ഷം രൂപയ്ക്ക് സംവിധായകൻ ബാലാജി സ്വന്തമാക്കിയിരുന്നു. തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാജി ഹർജി നല്കിയത്. കഴിഞ്ഞ ദിവസമാണ് കോടതി ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. ഭൂമിക ചൗള , പ്രതാപ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്.