western-ghats

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിൽ പ്രഥമ പങ്ക് വഹിക്കുന്ന മലനിരകളാണ് പശ്ചിമഘട്ട മലനിരകൾ. കേരളം പുഴകളാൽ സമൃദ്ധമാകുന്നതിനു കാരണം തന്നെ പശ്ചിമഘട്ടമാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒരു കോട്ട പോലെ കേരളത്തെ വേർതിരിച്ച് നിറുത്തുന്ന ഈ മല ലോകത്തിലെ ജൈവവൈവിദ്ധ്യ പ്രദാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം.

സഹ്യാദ്രി, സഹ്യപർവതം എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ടം ഇടതൂർന്ന നിത്യഹരിത വനങ്ങൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1600 കി.മീറ്ററാണ് ഇതിന്റെ ദൈർഘ്യം.

മഹാവൈവിദ്ധ്യ പ്രദേശം

നമ്മുടെ പശ്ചിമഘട്ടം ലോകത്തിലെ തന്നെ പ്രധാന മഹാവൈവിദ്ധ്യ പ്രദേശമാണ്. തനതായ നിരവധി ജീവജാലങ്ങളാണ് ഇവിടെയുള്ളത്. അത്യപൂർവങ്ങളായ നിരവധി ജീവികളുടെ വാസസ്ഥലവും കൂടിയാണിത്. ലോകത്താകെ 25 മഹാ വൈവിദ്ധ്യ പ്രദേശങ്ങളാണുള്ളത്. ഒരു പ്രദേശം ജൈവവൈവിദ്ധ്യ ഹോട്ട് സ്‌പോട്ട് എന്ന് അംഗീകരിക്കണമെങ്കിൽ ആ പ്രദേശത്ത് കുറഞ്ഞത് 0.51%മോ 1500 ലേറെയോ തദ്ദേശീയ ജീവജാലങ്ങളുണ്ടായിരിക്കണം. കുടാതെ 70 % എങ്കിലും ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചിരിക്കണം. ഇന്ത്യയിൽ പശ്ചിമഘട്ടം, ഹിമാലയൻ മലനിരകൾ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.

ആനമുടി

അത്യ അപൂർവ ജൈവകലവറായ പശ്ചിമ ഘട്ടം ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്നാണ്. ഹിമാലയം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

2695 മീറ്റർ ആണ് ഇതിന്റെ ഉയരം. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഇത് ഇടുക്കിയിലെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ്. ആനമലനിരകൾ, ഏല മലനിരകൾ എന്നിവ ചേരുന്നതാണ് ആനമുടി.

വരയാടുകളെ സംരക്ഷിക്കുന്ന ഉറവി കുളം ഇവിടെയാണ്. നീലക്കുറിഞ്ഞിയും ഇവിടെയാണ്.

ചുരങ്ങൾ

പശ്ചിമഘട്ടം തുടർച്ചയായ മലനിരകളാണ് പശ്ചിമ ഘട്ടം. എന്നാൽ പാലക്കാട്, ഗോവ, ചെങ്കോട്ട എന്നിവിടങ്ങളിൽ കാണപ്പെടുന്ന വിടവുകളൊഴിച്ചാൽ മറ്റെങ്ങും ഒരു വിടവും പശ്ചിമഘട്ടത്തിലില്ല.

പാലക്കാട് ചുരം

പാലക്കാട് ജില്ലയുടെ കിഴക്കായി പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വിടവ്. ഇത് കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു. പാലക്കാടിനെ തമിഴ്നാടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന 41 കി. മീ വീതിയുള്ള ചുരം പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമാണ്. സാധാരണ ചുരങ്ങളിൽ കാണാറുള്ളതുപോലെ കയറ്റിറക്കങ്ങൾ, മലമ്പാതകൾ എന്നിവയില്ലാതെ സമതല പ്രദേശമായ ചുരം എന്ന പ്രത്യേകതയും ഇതിനുണ്ട്. പാലക്കാട് ചുരത്തിന്റെ വടക്ക് വാളയാർ മലകളും, തെക്ക് നെല്ലിയാമ്പതി മലയുമാണ്.


നദികൾ

നദികളുടെ കലവറയാണ് പശ്ചിമ മലനിരകൾ. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന നദികൾ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചേരുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഇതിൽ കാണാം. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് പശ്ചിമ ഘട്ടത്തിൽ നിന്നാണ്. ഏഴുകോടി വർഷം മുമ്പെങ്കിലും പശ്ചിമഘട്ടം രൂപപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. അതായത് ഇന്ത്യൻ ഉപഭൂഖണ്ഡം ഗ്യോണ്ട്യാന എന്ന മഹാ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു അത്.

കൃഷി

സുഗന്ധദ്രവ്യങ്ങൾ, തേക്ക്, ചന്ദനം, ഈറ്റ, ഈട്ടി, നെല്ല് എന്നിവയൊക്കെ പശ്ചിമഘട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ആദിവാസികൾ അവരുടേതായ രീതിയിലുള്ള കൃഷികളാണ് തുടരുന്നത്.

കാലാവസ്ഥാ നിയന്ത്രണം

തെക്കു പടിഞ്ഞാറൻ കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതുകൊണ്ട് കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കാൻ പശ്ചിമഘട്ടം കാരണമാകുന്നു.

പൈതൃക പദവി

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ 2012 ജൂലായ് 1 ന് ചേർന്ന യോഗത്തിലാണ് പശ്ചിമ ഘട്ടത്തിന് യുനസ്‌കോ പൈതൃക പദവി നൽകിയത്.

ജൈവ വൈവിദ്ധ്യത്തിന്റെ കലവറ

ഇന്ത്യയിലെ പുഷ്പിക്കുന്ന സസ്യങ്ങളിൽ മൂന്നിലൊന്നും പശ്ചിമഘട്ടത്തിലാണ് കാണുന്നത്. സസ്യങ്ങളിൽ 51 ശതമാനം തദ്ദേശീയ ഇനമാണ്. കൂടാതെ ഇവിടെ കാണപ്പെടുന്ന 78 ശതമാനം ഉഭയജീവികൾ, 62 ശതാനം മത്സ്യങ്ങൾ, 55 ശതമാനം സസ്തനികൾ, 4 ശതമാനം പക്ഷികൾ എന്നിവയും തദ്ദേശീയ വർഗങ്ങളാണ്.

പന്നിമൂക്കൻ തവള

സഹ്യപർവതത്തിൽ മാത്രം കാണപ്പെടുന്നത്. പാതാള തവള............. എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. സു ഓഗ്‌ളോസിനായെ എന്ന കുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ചമശെസമയമഹൃമരവൗ െടമവ്യമറൃലിശെെ

എന്നാണ്. ഇടുക്കിയിൽ 2003ൽ എസ്.സി. ബിജു മറ്റൊരു വിദേശ ഗവേഷകനൊപ്പമാണിത് കണ്ടെത്തിയത്. ഇതിന്റെ ബന്ധുക്കൾ മഡഗാസ്‌കർ, സീഷെയ്ൽസ് എന്നിവിടങ്ങളിലുണ്ട്.

പട്ട്ചിമഘട്ടം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ

ഖനനം വനനശീകരണം എന്നിവ പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങളാണ്. പല പാരിസ്ഥിതിക പ്രശ്നങ്ങളും ഇത് പശ്ചിമ ഘട്ടം നേരിടുന്നു. തടിക്കും മറ്റ് ഉത്പന്നങ്ങൾക്കുമായി വ്യവസായ ശാഖകൾ ഈ മലനിരയെ ആശ്രയിക്കാൻ തുടങ്ങിയത്. കടുത്ത പാരിസ്ഥിതിക നഷ്ടമാണ് വരുത്തിയത്. അതിന് പുറമേ അണക്കെട്ടുകൾ സ്ഥാപിച്ചത്, കീടനാശിനി പ്രയോഗങ്ങൾ എന്നിവയും പാരിസ്ഥിതിക ആഘാതം കൂട്ടി.

പശ്ചിമ ഘട്ടത്തിന്റെ നല്ലൊരുഭാഗവും പരിസ്ഥിതിമേഖലയാക്കിയത് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരമാണ് . എന്നാൽ എതിർപ്പു കാരണം പരിസ്ഥിതി ദുർബല പ്രദേശമാക്കേണ്ടിവന്നു.