പ്രമേഹരോഗികൾ വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് പാദപരിശോധന നടത്തുക. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുകയും പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുകയും വേണം. കൃത്യഅളവിലുള്ളതും മൃദുവായതുമായ പാദരക്ഷകളുപയോഗിക്കുക. നഖങ്ങൾ ചർമ്മത്തോട് ചേർത്ത് വെട്ടരുത്, മുറിവുണ്ടാകാതെയും സൂക്ഷിക്കണം. പാദങ്ങൾ ഇളംചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി മോയ്ചറൈസറുകൾ പുരട്ടുക. വിരലുകൾക്കിടയിൽ ഈർപ്പം തങ്ങരുത്. പാദങ്ങളിൽ കുരുക്കൾ, മുറിവുകൾ, നിറവ്യത്യാസം എന്നിവയുണ്ടായാൽ ഡോക്ടറെ സമീപിക്കുക.
സോക്സുകൾ നിത്യവും മാറ്റുക. ഇറുകിയ സോക്സുകൾ ധരിക്കരുത്. എപ്പോഴും പാദരക്ഷ ഉപയോഗിക്കണം. ഷൂസുകൾ വൃത്തിയായി സൂക്ഷിക്കുക. അവയിൽ പൊട്ടലുകളോ വിള്ളലുകളോ ആണികളോ ഇല്ലെന്ന് ഉറപ്പാക്കുക. കാലുകളിൽ ചൊറിഞ്ഞ് മുറിവുകൾ ഉണ്ടാകാതെ സൂക്ഷിക്കുക മികച്ച രക്തചംക്രമണം സാദ്ധ്യമാക്കുന്ന പാദവ്യായാമം പരിശീലിക്കുക. പാദങ്ങൾക്ക് അമിതമായി ചൂട് നൽകുന്നത് നന്നല്ല. പാദങ്ങൾ ചെറുചൂട് വെള്ളത്തിൽ മാത്രമേ മുക്കി വയ്യ്ക്കാവൂ.