kaumudy-news-headlines
Kaumudy News Headlines

1. ഉരുട്ടിക്കൊല കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്റതി രാജ്കുമാർ നടത്തിയ സാമ്പത്തിക ക്റമക്കേടിലെ കൂട്ടുപ്റതികളുടെ മൊഴിയാണ് പുറത്തായത്. പുതിയ വിവരങ്ങൾ ലഭിച്ചത് കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള യുവതികളിൽ നിന്ന്. മഞ്ജുവും ശാലിനിയുമാണ് ക്റൈംബ്റാഞ്ച് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പൊലീസ് പിടിച്ചെടുത്തത് 2,40000 രൂപ എന്ന് യുവതികൾ. എന്നാൽ പൊലീസിന്റെ അറസ്റ്റ് റിപ്പോർട്ടിലുള്ളത് 1,97000 രൂപ മാത്റം. വക്കീൽ സാർ എല്ലാം നോക്കികൊള്ളാമെന്ന് പറഞ്ഞിരുന്നതായും പ്റതികൾ


2. രാജു എന്ന സുഹൃത്തുമായി രാജ്കുമാർ പണമിടപാട് നടത്തിയിരുന്നു. പണം എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും യുവതികൾ. കൂട്ട് പ്റതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. തങ്ങൾ ജീവനക്കാർ മാത്റമെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ഇരുവരുടെയും മൊഴി. ഇടുക്കി ക്റൈംബ്റാഞ്ച് ഡിവൈ.എസ്.പി സാബുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് സൂചന.
3. നാല് സംഘമായി തിരിഞ്ഞാണ് ക്റൈംബ്റാഞ്ച് അന്വേഷണം നടത്തുന്നത്. ഉരുട്ടിക്കൊലയിൽ കുറ്റക്കാർ എത്റ ഉന്നതരായാലും ശിക്ഷിക്കണമെന്ന് ഇടുക്കി ജില്ലാ സെക്റട്ടറി. മുഖ്യമന്ത്റി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി നിലപാടും ഇതാണെന്നും പ്റതികരണം. നിലപാട് അറിയിച്ച് ഇടുക്കി ജില്ലാ സെക്റട്ടറി രംഗത്ത് എത്തിയത് എസ്.പിയെ പരാമർശിക്കാതെ പൊലീസുകാർക്ക് എതിരെ നടപടി വേണമെന്ന വാർത്താക്കുറിപ്പ് വിവാദമായതോടെ. അതേസമയം, സംഭവത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന്നമുൻ ഡിവൈ.എസ്.പിയുടെയും ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ഇന്റലിജൻസ്.
4. കൊലപാതകം റിപ്പോർട്ട് ചെയ്ത് 12 ദിവസമായിട്ടും ആരോപണ വിധയരായ പൊലീസുകാർക്ക് എതിരെ കേസ് എടുക്കാനോ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായിട്ടില്ല. ക്റൈംബ്റാഞ്ച് അന്വേഷണ ഇടക്കാല റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ള പുറത്ത് വരും. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ, കട്ടപ്പന മുൻ ഡിവൈ.എസ്.പി പി.പി ഷംസ് എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ഇവരുടെ നിർദ്ദേശപ്റകാരമാണ് കൊല്ലപ്പെട്ട രാജ്കുമാറിനെ കസ്റ്റ്ഡിയിൽ എടുത്തത് എന്നുമാണ് ഇന്റലിജൻസ് മേധാവിക്ക് ലഭിച്ച റിപ്പോർട്ട്
5. ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കത്തിൽ സംസ്ഥാന സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്റീംകോടതി. കോടതിയുടെ വിമർശനം, കട്ടച്ചിറ വരിക്കോലി പള്ളി തർക്ക കേസ് പരിഗണിക്കവേ. സുപ്റീംകോടതി വിധി മറികടക്കാൻ സർക്കാർ ശ്റമിക്കുക ആണ് എന്ന് ജസ്റ്റിസ് അരുൺ മിശ്റ ചൂണ്ടിക്കാട്ടി. വിധി മറികടക്കാൻ ശ്റമിച്ചാൽ ചീഫ് സെക്റട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസിന്റെ മുന്നറിയിപ്പ്
6. കേരള സർക്കാർ നിയമത്തിന് മുകളിലാണോ എന്നും കോടതിയുടെ ചോദ്യം. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്റമിക്കുകയാണ്. കാര്യങ്ങൾ ചീഫ് സെക്റട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട് കോടതി നിർദ്ദേശം
7. കേരളത്തിൽ എത്തിയ ജർമ്മൻ യുവതിയുടെ തിരോധാനത്തിൽ ഇന്റർപോളിന്റെ സഹായം തേടി പൊലീസ്. ലിസയുടെ അമ്മയുമായി പൊലീസ് വിഡിയോ കോൺഫറൻസിംഗ് നടത്തും. അമൃതാനന്ദമയി മഠത്തിൽ ലിസ പോയിട്ടില്ലെന്ന് പ്റാഥമിക നിഗമനം. ടൂറിസം കേന്ദ്റങ്ങളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലിസയ്‌ക്കൊപ്പം മൂന്നാമത് ഒരാൾ കൂടി കേരളത്തിൽ എത്തിയെന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കും.