കാളസർപ്പയോഗം ജാതകത്തിലുണ്ടെന്ന് കേട്ടാൽ തന്നെ പലർക്കും പാതിജീവൻ പോകും. പിന്നെ പരിഹാര കർമ്മങ്ങൾക്കായി ജ്യോത്സ്യന്മാരെ അന്വേഷിച്ചുള്ള ഓട്ടവും തുടങ്ങും. എന്നാൽ എന്താണ് കാളസർപ്പയോഗമെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ആധികാരികമായ ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും തന്നെ കാളസർപ്പയോഗത്തെ കുറിച്ച് ആചാര്യന്മാർ പ്രതിപാദിച്ചിട്ടില്ല. ജ്യോതിശാസ്ത്രപരമായും ജ്യോതിഷപരമായും കാളസർപ്പയോഗമെന്നത് ശാസ്ത്രീയമല്ലെന്ന് ചില ജ്യോതിഷികൾ പറയുന്നു.
എന്താണ് കാളസർപ്പയോഗ ഗ്രഹനില
12 രാശികളുള്ള ഒരു രാശി ചക്രത്തിൽ ഏഴുരാശികളിൽ 180 ഡിഗ്രി അകലത്തിൽ രാഹുവും കേതുവും നിൽക്കുമ്പോൾ അതിനുള്ളിൽ സൂര്യനും ചന്ദ്രനും ചൊവ്വയും വ്യാഴനും ശനിയും ബുധനും ശുക്രനും നിൽക്കുകയും അതിനെതിരെയുള്ള അഞ്ചു രാശികൾ ശൂന്യങ്ങളാവുകയും ചെയ്യുന്നതാണ് കാളസർപ്പയോഗ ഗ്രഹനില.
കാളസർപ്പയോഗം 12 വിധത്തിൽ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തിൽ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകൾ കൽപ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നൽകുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
കേലവം 30 വർഷം മുമ്പ് മാത്രമാണ് കാളസർപ്പ യോഗം എന്നത് പ്രചരിച്ചു തുടങ്ങിയത്. അക്കാലത്ത് ഒരു പ്രമുഖ ജ്യോതിഷ മാസികയിൽ വന്ന ഒരു ലേഖനം ചിലർ പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ചില പ്രമുഖ ക്ഷേത്രങ്ങൾ അതിന് പരിഹാരവും ഏർപ്പെടുത്തി.
ജാതകപ്രകാരം കാളസർപ്പയോഗമുള്ള പ്രമുഖർ ഇവരാണ്
ഡൊണാൾഡ് ട്രംപ്
എബ്രഹാം ലിങ്കൺ
ധീരുഭായി അംബാനി
സർദാർ വല്ലഭായ് പട്ടേൽ
ഡോ.സി.വി രാമൻ
ചൈതന്യ മഹാപ്രഭു
ജോർജ് ബുഷ്
ലതാ മങ്കേഷ്‌കർ
പോപ്പ് ജോൺപോൾ രണ്ടാമൻ
ഹാരി എസ് ട്രൂമാൻ