news

1. ബീഹാറി സ്വദേശിനിയുടെ പീഡന പരാതിയിലെ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. നടപടി, മുംബയ് ദിൻദോഷി സെക്ഷൻസ് കോടതിയുടേത്. ജാമ്യാപേക്ഷയിൽ കോടതിയിലെ വാദം പൂർത്തിയായി. കേസ് പരിഗണിക്കുന്നതിനിടെ ഇരുവിഭാഗവും ഉയർത്തിയത് ശക്തമായ വാദങ്ങൾ. പ്റോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമെന്ന് ബിനോയിയുടെ അഭിഭാഷകൻ.
2. എഫ്.ഐ.ആറിലെ ആരോപണങ്ങളും യുവതി നൽകിയ തെളിവുകളും പൊരുതപ്പെടുന്നില്ല. രേഖകളിലെ ബിനോയിയുടെ ഒപ്പ് വ്യാജമാണ്. ഹിന്ദു വിവാഹ നിയമപ്റകാരം രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് വാദിച്ച അഭിഭാഷകൻ ഡി.എൻ.എ പരിശോധനയും എതിർത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ. ബിനോയിയുടെ പിതാവ് മുൻ മന്ത്റിയെന്ന കാര്യം പരിഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അതുകൊണ്ടാണ് ജാമ്യാപേക്ഷയിൽ ആ കാര്യങ്ങൾ സൂചിപ്പിക്കാത്തത് എന്നും അഭിഭാഷകൻ
3. യുവതിയും മറ്റൊരാളും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ബിനോയിയുടെ രാഷ്ട്റീയ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്റമിക്കുന്നു എന്നും യുവതി ആരോപിച്ചു. ആദ്യ വിവാഹത്തെ കുറിച്ച് മറച്ച് വച്ചാണ് വിവാഹ വാഗ്ദാനം നൽകിയത്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബിനോയ് നൽകിയ ടിക്കറ്റും വിസയും ഉപയോഗിച്ചാണ് യുവതി ദുബായിൽ പോയത് എന്നും യുവതിയുടെ അഭിഭാഷകൻ
4. നെടുങ്കണ്ടത് റിമാൻഡ് പ്റതി രാജ്കുമാറിനെ പൊലീസ് ഉരുട്ടികൊന്നത് മദ്യലഹരിയിൽ എന്ന് കണ്ടെത്തൽ. രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച നാല് ദിവസവും പൊലീസുകാർ മദ്യപിച്ചിരുന്നു എന്ന് ക്റൈംബ്റാഞ്ച് കണ്ടെത്തി. ഒരു ദിവസം പോലും രാജ്കുമാറിനെ ഉറങ്ങാൻ സമ്മതിച്ചില്ലെന്നും സ്റ്റേഷൻ വളപ്പിലെ കാന്തിരി മുളക് ഉടച്ച് രാജ്കുമാറിന്റെ രഹസ്യഭാഗത്ത് തേച്ചതായും കണ്ടെത്തൽ


5. കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങൾ ഇടുക്കി എസ്.പിയെ അറിയിച്ച ജില്ലാ സ്‌പെഷ്യൽ ബ്റാഞ്ച് ഉദ്യോഗസ്ഥന് നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഭീഷണിപ്പെടുത്തി എന്നും ക്റൈംബ്റാഞ്ചിന് വിവരം ലഭിച്ചു. കസ്റ്റഡി മർദ്ദനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് കേസിൽ പൊലീസിന് എതിരെ കൂടുതൽ ആരോപണവുമായി മറ്റൊരു പ്റതിയും രംഗത്ത് എത്തിയതിന് പിന്നാലെ
6. സ്റ്റേഷനിൽ രാജ്കുമാറിന് ക്റൂര മർദ്ദനം ഏറ്റിരുന്നു എന്ന് മറ്റൊരു കേസിൽ സ്റ്റേഷനിലുണ്ടായിരുന്ന ഹക്കിമീന്റേ വെളിപ്പെടുത്തൽ. 14ന് നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് വലിയൊരു അലർച്ച കേട്ടെന്ന് ഹക്കീം. രാജ്കുമാർ മർദ്ദിച്ച പൊലീസുകാർ തന്നെയും ക്റൂര മർദ്ദനത്തിന് ഇരയാക്കി. 16 ദിവസത്തിന് ശേഷം ജയിൽ മോചിതനായതിന് ശേഷമാണ് ഈ വെളിപ്പെടുത്തൽ. ക്റൂര മർദ്ദനത്തിന് ഇരയായ ഹക്കീം ആശുപത്റിയിൽ ചികിത്സയിലാണ്
7. സാങ്കേതിക തകരാർ മൂലം സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഭാഗികമായി മുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ശമ്പളം വാങ്ങുന്നവർക്കാണ് ശമ്പളം വാങ്ങാൻ സാധിക്കാത്തത്. മുംബയിലെ ഇ- കുബേർ സോഫ്റ്റ് വെയറിലുണ്ടായ തകരാറാണ് കാരണമെന്ന് ട്റഷറി അധികൃതർ അറിയിച്ചു. ട്റഷറിൽ എത്തുന്ന ശമ്പളം ഇ- കുബേർ സോഫ്റ്റ് വെയർ വഴിയാണ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്. ഇന്നലെ മുതൽ സാങ്കേതിക തകരാർ മൂലം ഈ സംവിധാനം തടസപ്പെട്ടിരിക്കുക ആണ്
8. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കേസിൽ ഇരുപത്തിയെട്ട് പേരെ പ്റതി ചേർത്ത് പൊലീസ് കുറ്റപത്റം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തി വീഴ്ത്തയയാളെ കണ്ടത്താൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യപ്റതികൾ രാജ്യം വിട്ടെന്ന നിഗമനത്തിൽ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലാണ് പൊലീസ്
9. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചക്കൾക്കിടെ വൈക്കം എം.എൽ.എ സി.കെ ആശക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഡോക്ടർ എത്തി പ്റാഥമിക ചികിത്സ നൽകിയ ശേഷം ആശയെ സഭയ്ക്ക് പുറത്തേക്ക് മാറ്റി. ധനാഭ്യർത്ഥന ചർച്ചയിൽ ഐ.ബി സതീഷ് പ്റസംഗിച്ച് കൊണ്ടിരിക്കെ ആശയുടെ കാൽ മേശയിൽ തട്ടുക ആയിരുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. നാല് മിനിട്ട് സഭാ നടപടികൾ നിറുത്തി വച്ചു
10. ഔദ്യോഗിക സമ്മേളനങ്ങൾക്ക് പോകുമ്പോൾ ഭാര്യയുടെ യാത്റ ചിലവ് കൂടി സർക്കാർ വഹിക്കണമെന്ന പി.എസ്.സി ചെയർമാൻ എം.കെ സക്കീറിന്റെ ആവശ്യം സർക്കാർ തള്ളി. മന്ത്റിമാർക്ക് പോലും നൽകാത്ത ആനൂകൂല്യം ചെയർമാന് നൽകാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന ആനൂകുല്യങ്ങൾ കേരളത്തിലും നൽകണമെന്ന ചെയർമാന്റെ വാദവും സർക്കാർ അംഗീകരിച്ചില്ല
11. പാലർമെന്റിൽ എത്താതെ ഉഴപ്പി നടക്കുന്ന എം.പിമാർക്ക് എതിരെ പ്റധാനമന്ത്റി നരേന്ദ്റമോദി. ഹാജർ കൃത്യമായിട്ട് ഉണ്ടാകണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി കർശന നിർദ്ദേശം നൽകി. ബി.ജെ.പി അംഗത്വ വിതരണം ശനിയാഴ്ച നടക്കുമ്പോൾ ഓരോ ബൂത്തിലും അഞ്ച് മരം വീതം വെച്ച് പിടിപ്പിക്കണമെന്നും മോദിയുടെ നിർദ്ദേശം
12. മികച്ച കഥാപാത്റങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ വളരെ വേഗം ഇടംപിടിച്ച താരമാണ് ടൊവിനോ തോമസ്. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ അഞ്ച് ചിത്റങ്ങളും മികച്ച പ്റതികരണങ്ങളോടെ പ്റദർശനം തുടരുകയാണ്. ഇങ്ങനെ വിജയ ചിത്റങ്ങളുമായി യുവതാര നിരയിൽ തിളങ്ങി നിൽക്കുമ്പോളും സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലേക്ക് എത്താൻ താനിയും വളരാൻ ഉണ്ടെന്ന് ടൊവിനോ പറഞ്ഞു. ഇപ്പോൾ ആ വിളിക്ക് എനിക്ക് അർഹതയില്ല, ആ വിശേഷണം ദഹിക്കുന്നില്ല. പാകമാകാത്ത ട്റൗസർ ഇട്ടതു പോലിരിക്കും അത്. നല്ല നടൻ എന്ന വിളി കേൾക്കാനാണ് എനിക്ക് ഇഷ്ടം. അതിനാണ് ഞാൻ പരിശ്റമിച്ചു കൊണ്ടിരിക്കുന്നത് എന്നും ടൊവിനോ