kerala-university
kerala university

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ് സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് വിഷയങ്ങളുടെ പ്രാക്ടിക്കൽ 10 മുതൽ 15 വരെ അതത് കേന്ദ്രങ്ങളിൽ നടത്തുന്നതാണ്.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി & ബയോടെക്‌നോളജി (2013 അഡ്മിഷന് മുൻപ് - 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

നാലാം വർഷ ബി.എഫ്.എ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.


പരീക്ഷാഫീസ്

രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം ജൂലൈ 2019 മേഴ്സിചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 10 വരെ ഫീസടയ്ക്കാം.

അപേക്ഷ ക്ഷണിക്കുന്നു

ഫിലോസഫി പഠനഗവേഷണ വകുപ്പിന് കീഴിലുളള സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിംഗ് ആൻഡ് റിസർച്ച് നടത്തുന്ന ഫിലോസഫിക്കൽ കൗൺസിലിംഗ് പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ് ഫീസ്: 20,000/-, യോഗ്യത: 50% മാർക്കോടെ ബിരുദം (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് വിഷയങ്ങളിൽ ബിരുദമുളളവർക്ക് മുൻഗണന), സീറ്റുകളുടെ എണ്ണം: 30 (ജനറൽ - 24, പട്ടികജാതി - 5, പട്ടികവർഗം - 1) അപേക്ഷാഫോറത്തിന്റെ വില: 100 രൂപ. അവസാന തീയതി: 31. തപാലിൽ അപേക്ഷാഫോറം ലഭിക്കാൻ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് പതിച്ച കവറും സഹിതം അപേക്ഷിക്കുക. അപേക്ഷാഫോം www.cpcruok.com ൽ ലഭ്യമാണ്. ഫോൺ: 0471 - 2308746


സീറ്റൊഴിവ്

കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) 2019-20 പ്രോഗാമിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 4 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0471-2308839, 9446533386