ഹോസ്റ്റൽ പ്രവേശനം ഓൺലൈനിലൂടെ
കാമ്പസിലെ റഗുലർ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രവേശനം ഇനി ഓൺലൈനിലൂടെ. ഓൺലൈനിലൂടെ അപേക്ഷിക്കാനും ഫീസടയ്ക്കാനും സാധിക്കും. ലഭിക്കുന്ന ഓൺലൈൻ അപേക്ഷകൾ ബന്ധപ്പെട്ട പഠനവകുപ്പുകൾ പരിശോധിച്ച് മെരിറ്റ് സീനിയോറിട്ടി അനുസരിച്ചാണ് ഹോസ്റ്റലുകൾ അനുവദിക്കുക.
യു.ജി. സ്‌പെഷൽ അലോട്ട്‌മെന്റ്
യു.ജി. പ്രവേശനത്തിന് എസ്.സി., എസ്.ടി. വിഭാഗക്കാർക്കുള്ള രണ്ടാം സ്‌പെഷൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാലിന് വൈകിട്ട് നാലിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
പ്രാക്ടിക്കൽ
രണ്ട്, നാല് സെമസ്റ്റർ ബി.എ മ്യൂസിക് മൃദംഗം (സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്.റഗുലർ/ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഒൻപതു മുതൽ 11 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
എം.പി.ഇ.എസ്. പ്രവേശനം
സ്‌കൂൾ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിലെ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി അഞ്ചുവരെ നീട്ടി.
ഗസ്റ്റ് അദ്ധ്യാപക നിയമനം
സ്‌കൂൾ ഒഫ് എഡുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ് ക്ലാസുകളെടുക്കുന്നതിന് രണ്ട് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള വാക്ക്ഇൻ ഇന്റർവ്യൂ എട്ടിന് രാവിലെ 10ന് സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് ഓഫീസിൽ നടക്കും. ഫോൺ: 04812732368.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്. മോഡൽ ഒന്ന് രണ്ട് മൂന്ന്, 2013-2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് റഗുലർ), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്.എം.എസ്‌സി. അപ്ലൈഡ് ഫിസിക്‌സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് മനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ, റീഅപ്പിയറൻസ് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.