ബിർമിംഗ്ഹാം: ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ച്വറി നേടി സ്കോർ ഉയർത്തിയെങ്കിലും പുറത്താവുകകയായിരുന്നു. 90 ബോളിൽ ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കമാണ് രോഹിത് തന്റെ സെഞ്ച്വറി തികച്ചത്. പിന്നാലെ 92 പന്തിൽ 77 റൺസെടുത്ത കെ.എൽ രാഹുലും പുറത്തായി.
നല്ല സ്കോറിലേക്ക് കടക്കുമ്പോൾ കോഹ്ലിയേയും (26), ഹാർദിക് പാണ്ഡ്യയേയും (0) ഒരു ഓവറിൽ മടക്കി. മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യൻ റൺറേറ്റിന് കടിഞ്ഞാണിട്ടത്. പിന്നീട് എത്തിയ ഋഷഭ് പന്ത് 41 പന്തിൽനിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റൺസുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്‌കോർ ഉയര്‍ത്താനായില്ല. ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റാണ് നഷ്ടപ്പെട്ടത്.