സിനിമാ ചിത്രീകരണത്തിനിടയിൽ പല നടികൾക്കും മോശമായ അനുഭവങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെതിരെ ആരംഭിച്ച മീടൂ ക്യാമ്പയിൻ വ്യാപകമായ തുറന്ന് പറച്ചലുകൾക്ക് വഴിവച്ചിരുന്നു. ഇതേസമയം തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം മല്ലിക ഷെരാവത്ത് രംഗത്തെത്തി. ബോളിവുഡിൽ തന്റെ നിലപാടുകളുടെ പേരിൽ നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും താരം പറയുന്നു.
പല നടൻമാരും തന്നെ അവരുടെ ചിത്രങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പകരമായി അവരുടെ കാമുകിമാരെയാണ് ചിത്രങ്ങളിൽ നായികമാരാക്കിയത്. ഇത്തരത്തിൽ വർഷം നാൽപതോളം സിനിമകൾ എനിക്ക് നഷ്ടമാകാറുണ്ട്. എന്നാൽ ഇന്ന് അവർ എന്തൊരു വിഡ്ഡികളാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക ഷെരാവത്ത് പറഞ്ഞു.
തന്റെ സ്വന്തമായി നിലപാടുകളാണ് ചിത്രങ്ങളിൽ നിന്ന് അവസരം കുറയാൻ കാരണമായത്. കരിയറിന്റെ തുടക്കത്തിൽപല സംവിധായകരുടെയും നിർമ്മാതാക്കളുടെയും ചില വിചിത്രമായ ആവശ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. 'ഒരിക്കൽ ബോളിവുഡിലെ ഒരു പ്രശസ്ത നിർമ്മാതാവ് പങ്കുവച്ച ആശയം, ഹോട്ട് രംഗം ചിത്രീകരിക്കാൻ വേണ്ടി എന്റെ വയറിൽമുട്ട പൊരിച്ചെടുക്കുന്നത് ചിത്രീകരിക്കണമെന്നായിരുന്നു'. എന്നാൽ അങ്ങനെ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതായും മല്ലിക വ്യക്തമാക്കി.