sheikh-khalid-bin-sultan-

ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി (39) അന്തരിച്ചു. ലണ്ടനിൽവച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഷാർജ റൂളേഴ്സ് കോർട്ട് വാർത്താ കുറിപ്പിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ഷാർജ ഭരണാധികാരി ഇൻസ്റ്റഗ്രാമിലൂടെയും മരണവിവരം പങ്കുവച്ചിട്ടുണ്ട്.

ശൈഖ്​ ഖാലിദ് ബിൻ സുൽത്താന്റെ നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഷാർജ അർബൻ പ്ലാനിംഗ് കൗൺസിൽ ചെയർമാൻ ആയിരുന്നു ശൈഖ്​ ഖാലിദ് ബിൻ സുൽത്താൻ. ഖാസിമി എന്ന ബ്രിട്ടീഷ് ഫാഷൻ ലേബലിന്റെ സഹഉടമകൂടിയാണ് ഖാലിദ്. ഭൗതിക ശരീരം യു.എ.യിലെത്തിക്കുന്നതിന്റെയും കബറടക്കത്തിന്റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.