കൊച്ചി: അന്ന - കിറ്റെക്‌സ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിച്ച സ്‌കൂബി ഡേ -തണൽ പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്‌തു. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അന്ന-കിറ്റെക്‌സ് ഡയറക്‌ടർ ജെഫ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
സ്‌കീമിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മുഴുവൻ കുട്ടികൾക്കും കുടകൾ നൽകി. പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ ജോസഫ് ജോൺ, പ്രധാന അദ്ധ്യാപകൻ വി.വി. ജയരാജ്, സീനിയർ സൂപ്രണ്ട് എൻ.എച്ച്. അൻവർ, അന്ന ഗ്രൂപ്പ് ഡയറക്‌ടർ കെ.സി. പിള്ള, മീഡിയ മാനേജർ കൊച്ചുത്രേസ്യ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.