oh-my-god

അഭിനയിക്കാൻ എത്തിയ പെൺകുട്ടിയ്‌ക്ക് മേയ്ക്കപ്പ് മാൻ നൽകിയ പണിയുടെ രസമുള്ള കാഴ്ചയാണ് ഈ ആഴ്‌ച ഓ മൈ ഗോഡ് സമ്മാനിക്കുന്നത്.കൂട്ടുകാർ പെൺകുട്ടിയെ സീരിയൽ ഷൂട്ട് നടക്കുന്ന ലൊക്കേഷനിൽ എത്തിക്കുന്നു. അവിടെ ഡയറക്ടർ മേയ്ക്കപ്പിട്ട് വരാൻ അഭിനയിക്കാൻ എത്തിയ കുട്ടിയോട് പറയുന്നു.അവിടെ മേയ്ക്കപ്പ് മാൻ കറുത്ത കളറുകൾ വാരി മുഖത്ത് പൂശുന്നു.

തുടർന്ന് ഡയറക്ടർ എത്തുമ്പോൾ കാണുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്.അപ്പോഴാണ് കണ്ണാടിയിലൂടെ അഭിനയിക്കാനെത്തിയ കുട്ടിയും വികൃതമായ മുഖം കാണുന്നത്. ഒടുവിൽ ക്ഷുഭിതയാവുന്നതും തുടർന്ന് ഓ മൈ ഗോഡാണ് എന്ന് പറയുന്നിടത്താണ് എപ്പിസോഡ് അവസാനിയ്ക്കുന്നത്.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന പ്രോഗ്രാമിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്ക വിളയുമാണ്