lulu

കൊച്ചി: 500ലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവുമായി ലുലുമാളിൽ 'ലുലു ഓൺ സെയിൽ" ജൂലായ് അഞ്ചു മുതൽ ഏഴുവരെ നടക്കും. ബ്രാൻഡഡ് വസ്‌ത്രങ്ങൾ, ഫാഷൻ ആക്‌സസറീസ്, ബാഗുകൾ, ഫുട്‌വെയറുകൾ, സ്‌പോർട്‌സ് വെയറുകൾ, ഹോം ആൻഡ് ഡെകോർ, ഗിഫ്‌റ്റുകൾ, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങൾ, വാച്ചുകൾ,വ്യത്യസ്‌ത സേവനങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ പകുതി വിലയ്ക്ക് സ്വന്തമാക്കാം.

ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട്, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയ്ക്ക് പുറമേ ആക്‌സസറൈസ്, സ്‌പ്ളാഷ്, ആന്റ്, ജാക്ക് ആൻഡ് ജോസ്, വെറോമോഡ, ടോമി ഹിൽബിഗർ, പ്യൂമ, ലിവൈസ്, പാർക്ക് അവന്യൂ, പെപെ, ലെൻസ് ആൻഡ് ഫ്രെയിംസ് തുടങ്ങിയ ബ്രാൻഡുകളും വില്‌പനയിൽ പങ്കെടുക്കുന്നുണ്ട്. ജൂലായ് നാലിന് അർദ്ധരാത്രി 12 മുതൽ അഞ്ചിന് രാത്രി 12വരെ നടക്കുന്ന 'മിഡ് നൈറ്ര് സെയിൽ" ഇത്തവണത്തെ ആകർഷണമാണ്. രാവിലെ എട്ടു മുതൽ രാത്രി 12 വരെയാണ് മറ്റു ദിവസങ്ങളിൽ പ്രവർത്തന സമയം. മാളിലെ എന്റർടെയ്‌ൻമെന്റ് സോണായ സ്‌പാർക്കീസിൽ കുട്ടികൾക്ക് 2,000 രൂപ വിലമതിക്കുന്ന റൈഡുകളും ഗെയിമുകളും 1,000 രൂപയ്ക്ക് ആസ്വദിക്കാം.