ബർമിംഹാം: ബർമിംഗ്ഹാം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിൽ കളിക്കാരെക്കാളേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരാളുണ്ടായിരുന്നു ഗാലറിയിൽ. ഇന്ത്യൻ ബാറ്റിംഗിന്റെ മുഴുവൻ സമയവും ഒരു പീപ്പിയും ഊതി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്ന മുത്തശ്ശിയാണ് താരം. ഇടയ്ക്കിടെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ ഈ മുതിർന്ന ഇന്ത്യൻ ആരാധികയുടെ മുഖമാണ് തെളിഞ്ഞത്.
ഇതോടെ സോഷ്യൽ മീഡിയയിലും മുത്തശ്ശി ആരാധിക താരമായിരിക്കുകയാണ്. ഇവർ ആരാണെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോഷ്യൽമീഡിയ.