ലണ്ടൻ: ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന കളിക്കാരനാണ് രോഹിത് ശർമ്മ. ഇതുവരെ കളിച്ച മത്സരങ്ങളിൽ രോഹിത്തിന്റെ പ്രകടനത്തിൽ ഒരു പ്രത്യേകതയുണ്ട്. കളിയുടെ ആദ്യ ഓവറുകളിൽ രോഹിത്തിന്റെ ക്യച്ച് എതിര്‍ ടീം പാഴാക്കിയിട്ടുണ്ടെങ്കിൽ അതിന് വലിയ വിലയാണ് അതിർടീം കൊടുക്കേണ്ടി വന്നത്. ആ മത്സരത്തിൽ മികച്ച പ്രകടനമായിരിക്കും രോഹിത് നടത്തുക.
മത്സരത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ക്യാച്ച് പാഴാക്കിയ നാല് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേടിയാണ് രോഹിത് എതിർ ടീമിന് പണി കൊടുത്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഒരു റണ്ണിലാണ് ഡേവിഡ് മില്ലർ രോഹിത്തിന്‍റെ ക്യാച്ച് വിട്ടത്. പുറത്താകാതെ 122 റൺസ് നേടി ആ കളി ഇന്ത്യക്ക് അനുകൂലമാക്കിയത് രോഹിതിന്റെ പ്രകടനമാണ്. അടുത്ത മത്സരത്തിൽ ക്യാച്ച് കെെവിട്ടു കളഞ്ഞത് ആസ്ട്രേലിയയുടെ നാതൻ കൌട്ടർനൈലാണ്. ആ മത്സരത്തിൽ 57 റൺസാണ് നേടിയത്.
മൂന്നാമത്തത് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ നാല് റൺസ് എടുത്തിരിക്കുമ്പോഴാണ് രോഹിത് ക്യാച്ച് നൽകിയത്. 102 റൺസെടുത്താണ് രോഹിത് അതിൽ പകരം വീട്ടിയത്. അടുത്തത് ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ്. 9 റണ്ണിൽ തമീം ഇക്ബാലിന്റെ ഡ്രോപ് ക്യാച്ചിന് ശേഷം 92 പന്തിൽ 104 റൺസാണ് രോഹിത് നേടിയത്.