rahul-

ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവയ്ക്കാതിരിക്കാനായി ഡൽഹിയിലെ പാർട്ടി ഒഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യ ശ്രമം. പാർട്ടി ഓഫീസിന് മുന്നിലെ മരത്തിൽ തൂങ്ങി മരിക്കാനൊരുങ്ങിയ ഇയാളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. രാജിവയ്ക്കുകയാണെന്ന തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറണമെന്നും അപ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ രാജിവയ്ക്കരുതെന്ന ആവശ്യവുമായി മുതിർന്ന നേതാക്കളടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എ.ഐ.സി. സി സെക്രട്ടറിമാരായ മഹേന്ദർ ജോഷിയും നസീബ് ഷായും അടക്കമുള്ള നേതാക്കളും പാർട്ടി പ്രവർത്തകരും രാഹുൽ രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുകയാണ്. നിരവധി നേതാക്കൾ രാഹുലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.