ലണ്ടൻ: ലോകകപ്പിൽ എം.എസ് ധോണിയുടെ പ്രകടനത്തിനെതിരെ ക്രിക്കറ്റ് ലോകം. മത്സരങ്ങളിലെ ധോണിയുടെ മെല്ലെപ്പോക്കിനെയാണ് ആരാധകർ വിമർശിക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലും ധോണി ഇത് ആവർത്തിച്ചതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അവസാന ഓവറുകളിൽ ക്രീസിലെത്തിയ ധോണി മത്സരത്തിൽ 33 പന്തിൽ 35 റൺസായിരുന്നു നേടിയത്.
എന്നാൽ ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ ശ്രമിക്കാത്തതിനും വിമർശനം ഉയരുന്നുണ്ട്. ധോണിയും കേദർ ജാദവും ബൗണ്ടറികൾക്ക് മുതിർന്നിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ സാധിക്കുമായിരുന്നിട്ടും ഇരുതാരങ്ങളും അതിന് ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയരുന്നു. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 223 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്.
മാത്രമല്ല ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. എന്നാൽ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്ലിയും രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു. എന്നാൽ ധോണിയുടെ മെല്ലെപ്പോക്കിനെ തുടർന്ന് ധോണിയുടെ ആരാധകർ പോലും രോഷത്തിലാണ്. ധോണിക്ക് വിരമിക്കാൻ സമയമായിരിക്കുന്നു എന്നാൽ ക്രിക്കറ്റ് ആരാധകർ ഒാർമ്മിപ്പിക്കുന്നത്.
This innings yet again underlines that the end is not only near, it's here #Dhoni #CWC19 #IndvBan
— Amol Karhadkar (@karhacter) July 2, 2019
Remember the name..it’s MS Dhoni, the new Liability of Team India. Refused 2 easy singles before being caught off the third in the 50th over of the innings. Pathetic Mr Dhoni, you are playing for India & so is Bhuvi! #TeamIndia #CWC19 #INDvBAN
— Tridib Baparnash (@TridibIANS) July 2, 2019
If we had year 2007's MS Dhoni.. he would have forced today's MS Dhoni to take retirement & make way for a new talent. Dravid & Ganguly can vouch for it.
— Paresh Rawal fan (@Babu_Bhaiyaa) July 2, 2019
What the ---- is up with Dhoni.
— Sreenivasan Jain (@SreenivasanJain) July 2, 2019
Dhoni going at run a ball. Just what you need in the last 10 overs
— Hemant (@hemantbuch) July 2, 2019
Dhoni going at run a ball. Just what you need in the last 10 overs
— Hemant (@hemantbuch) July 2, 2019
Another bizarre innings from Dhoni today. 🤷♂️
— Peter Miller (@TheCricketGeek) July 2, 2019
Dhoni’s new role as the cricketing equivalent of your rich, eccentric uncle who wears mismatched socks and refuses to even acknowledge societal norms is perfect. #CWC19
— Dan Liebke (@LiebCricket) July 2, 2019