ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ രണ്ടാം ദിനം വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ഏഞ്ചലിന് കെർബറും ഒന്നാം സീഡ് ആഷ്ലി ബാർട്ടിയും പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ റോറർ ഫെഡററും ആദ്യ റൗണ്ടിൽ വിജയം നേടി.
അഞ്ചാം സീഡായി മത്സരിക്കാനിറങ്ങിയ കെർബർ ആദ്യ മത്സരത്തിൽ സ്വന്തം നാട്ടുകാരി തത്യാന മരിയയെ 6-4, 6-3 നാണ് കീഴടക്കിയത്. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ആഷ്ലി ബാർട്ടി ചൈനയുടെ സയ്സായ് ഷെംഗിനെ 6-4, 6-2 ന് കീഴടക്കി.
പുരുഷ സിംഗിൾസിൽ ഫെഡററർ 3-6,6-1,6-2,6-2ന് ആദ്യ റൗണ്ടിൽ ലോയ്ഡ് ഹാരിസിനെ കീഴടക്കി. അഞ്ചാം സീഡ് ഡൊമിനിക്ക് തീം ആദ്യ റൗണ്ടിൽ തോറ്റു. അമേരിക്കയുടെ സാം ക്വെറി 6-7, 7-6, 6-3, 6-0ത്തിനാണ് തീമിനെ മടക്കി അയച്ചത്. നിക്ക് കിർഗിയാക്കോസ്, ജോ വിൽഫ്രഡ് സോംഗ, നിഷികോറിതുടങ്ങിയവർ ഇന്നലെ ആദ്യ റൗണ്ടിൽ വിജയങ്ങൾ നേടി.
കഴിഞ്ഞ ദിവസം ആദ്യ റൗണ്ടിൽ മുൻ നിര താരങ്ങളായ നവോമി ഒസാക്ക, വീനസ് വില്യംസ്, സ്റ്റാൻസിലാസ് സിസ്റ്റിപ്പാസ് തുടങ്ങിയവർ തോറ്റിരുന്നു.