ബൊഗോട്ട : കോപ്പ അമേരിക്കൻ ഫുട്ബാളിൽ ചിലിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ കൊളംബിയൻ ഫുട്ബാൾ താരം വില്ല്യം ടെസിലോയ്ക്ക് വധഭീഷണി. 1994 ലോകകപ്പിൽ സെൽഫ് ഗോളടിച്ചതിന് വെടിയേറ്റ് മരിച്ച ആന്ദ്രേ എസ്കോബാറിന്റെ 25-ാം ചരമവാർഷികത്തിന് പിന്നാലെയാണ് വില്യമിനെയും അതേ വിധിയാണ് കാത്തിരിക്കുന്നതെന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെ എത്തിയത്. ഷൂട്ടൗട്ടിൽ തോറ്റ് കൊളംബിയ പുറത്തായിരുന്നു.
മാർട്ടിനെല്ലി ആഴ്സനലിൽ
ലണ്ടൻ : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനൽ ബ്രസീലിയൻ കൗമാര സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലിയുമായി ദീർഘകാല കരാർ ഒപ്പിട്ടു. 18 കാരനായെ മാർട്ടിനെല്ലിയെ 60 ലക്ഷം പൗണ്ട് വിലയ്ക്കാണ് ആഴ്സനൽ സ്വന്തമാക്കിയത്.
കൊവാസിച്ച് സ്ഥിരമായി
ലണ്ടൻ : കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കിയ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസി ഈ സീസണിൽ തങ്ങളുടെ സ്ഥിരം താരമാക്കി കരാർ ഒപ്പിട്ടു. അഞ്ചുവർഷത്തേക്കാണ് കരാർ.