ഇടുക്കി: പകയുടെ പേരിൽ എതിരാളികളെ കൊല ചെയ്യുന്നവരല്ല എസ്.എഫ്.ഐക്കാരെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് വി.പി. സാനു. മഹാരാജാസ് കോളേജിൽ വച്ച് കൊല ചെയ്യപെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു വി.പി. സാനു. തൊടുപുഴയിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽ അഭിമന്യു അനുസ്മരണത്തിൽ പങ്കെടുത്തുകൊണ്ടാണ് സാനു നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിൽ 277ും, കേരളത്തിൽ 33ും എസ്.എഫ്.ഐ പ്രവർത്തകർ രക്തസാക്ഷികളായിട്ടുണ്ടെന്ന് സാനു പറഞ്ഞു. ജനാധിപത്യത്തിന് ഒപ്പം നിൽക്കുന്നു എന്നവകാശപ്പെടുന്ന കെ.എസ്.യുവും വർഗീയമായി ചിന്തിക്കുന്ന സംഘടനകളുമാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്നും സാനു ആരോപിച്ചു.
തങ്ങൾ പകയും വിദ്വേഷവും പ്രതികാരവും ഉള്ളിൽ ഇല്ലാത്തവരല്ല. പക്ഷെ അതുകൊണ്ട് ഞങ്ങൾ ആരെയും കൊല്ലാറില്ല. എസ്.എഫ്.ഐക്കാരുടെ കൈ കൊണ്ട് ഒരാളും ഒരു കലാലയത്തിലും കൊല്ലപ്പെട്ടിട്ടില്ല. ജനമനസുകളിൽ കൊലയാളികളെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തുന്ന പ്രവർത്തനമാണ് ഞങ്ങളുടേത്. സാനു പറയുന്നു.
വിദ്യാഭ്യാസത്തെ വർഗീയവാദികൾ കോർപറേറ്റുകൾക്ക് സമീപനത്തിന് എതിരായാണ് എസ്.എഫ്.ഐയുടെ പോരാട്ടമെന്നും വർഗീയ വാദികളുടേയും പിന്തിരിപ്പൻ പ്രസ്ഥാനങ്ങളുടെയും സർട്ടിഫിക്കറ്റ് നേടാനല്ല എസ്.എഫ്.ഐ പ്രവർത്തിക്കുന്നതെന്നും വി.പി സാനു പറഞ്ഞു.