എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 19 റീജണുകളിലായി സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 2189 ഒഴിവുണ്ട്. കേരള, ലക്ഷദ്വീപ് റീജിയണിൽ 27 ഒഴിവാണുള്ളത്. യോഗ്യത ബിരുദം, ഡാറ്റ എൻട്രിയിൽ നിശ്ചിതവേഗത വേണം. കംപ്യൂട്ടർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ്, അവസാന വർഷ ബിരുദപരീക്ഷ എഴുതുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായം 18‐27. 2019 ജൂലായ് 21നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, കംപ്യൂട്ടർ ഡാറ്റ എൻട്രി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.അപേക്ഷകൻ ഒരു റീജിയണിലെ ഒരുപരീക്ഷാകേന്ദ്രം മാത്രമേ തിരഞ്ഞെടുക്കാവൂ. പ്രാഥമിക പരീക്ഷ ആഗസ്റ്റ് 31, സെപ്തംബർ ഒന്ന് തിയതികളിലാണ് പ്രാഥമിക പരീക്ഷ.www.epfindia.gov.in അല്ലെങ്കിൽ https://www.epfindia.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ജൂലായ് 21 വൈകിട്ട് അഞ്ച്.
റെയിൽവേയിൽ 432 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പൂർ ഡിവിഷനിൽ വിവിധ ട്രേഡുകളിൽ 432 അപ്രന്റിസ് ഒഴിവുണ്ട്. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സിഒപിഎ, സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്, ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപന്റർ, മെഷീനിസ്റ്റ്, ടർണർ, ഷീറ്റ്മെറ്റൽ വർക്കർ എന്നീ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം 15‐24. 2019 ജൂലായ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. മാർക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് https://www.apprenticeship.gov.in/www.secr.indianrailways.gov.in
മദ്രാസ് ഹൈക്കോടതിയിൽ 573 ഒഴിവ്
മദ്രാസ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലെ 573 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, റീഡർ/ എക്സാമിനർ, സെറോക്സ് ഓപ്പറേറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.അസിസ്റ്റന്റ് 119 ഒഴിവുകൾ . യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം. ശമ്പളം: 20,000 - 63,600 രൂപ.റീഡർ/ എക്സാമിനർ 142 ഒഴിവുകൾ.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം.ശമ്പളം: 19,500 - 62,000 രൂപ . സെറോക്സ് ഓപ്പറേറ്റർ . ഏഴ് ഒഴിവുകൾ.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം.ശമ്പളം: 16,600 -52,400 രൂപ . കംപ്യൂട്ടർ ഓപ്പറേറ്റർ . 76 ഒഴിവുകൾ യോഗ്യത കംപ്യൂട്ടർ സയൻസിലോ, കംപ്യൂട്ടർ ആപ്ലിക്കേഷനിലോ ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും. ടൈപ്പിസ്റ്റ് 229 ഒഴിവുകൾ യോഗ്യത: ബിരുദവും തമിഴിലും ഇംഗ്ലീഷിലും സർക്കാർ അംഗീകൃത ഹയർ ഗ്രേഡ് ടൈപ്പ് റൈറ്റിങ് പരീക്ഷാ വിജയവും. അപേക്ഷാർഥികൾ കംപ്യൂട്ടർ ഇൻ ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. ശമ്പളം: 19,500 - 62,000 രൂപ അപേക്ഷ: mhc.tn.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഇതേ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. അപേക്ഷാ ഫീസ്: 300 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി - ജൂലായ് 31 കൂടുതൽ വിവരങ്ങൾക്ക് mhc.tn.gov.in
കേന്ദ്ര സർവകലാശാലയിൽ 69 ഒഴിവുകൾ
കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുണ്ട്. പ്രൊഫസർ 15, അസോസിയേറ്റ് പ്രൊഫസർ 29, അസിസ്റ്റന്റ് പ്രൊഫസർ 25 എന്നിങ്ങനെയാണ് ഒഴിവ്. പ്രൊഫസർ: ജിനോമിക് സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, എഡ്യുക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റേണൽ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നഡ വിഷയങ്ങളിൽ ഓരോ ഒഴിവുണ്ട്. വിശദവിവരവും അപേക്ഷാഫോറവും www.cukerala.ac.in എന്ന വെബ്സൈറ്റിൽ.അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 15.
നാളികേര വികസന ബോർഡിൽ
നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 10/ +2/ ITI . പ്രായ പരിധി : 30. അപേക്ഷിക്കണ്ട അവസാന തീയതി : ജൂലായ് 22. കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിക്കൽ അസി./ജൂനിയർ എൻജിനിയർ/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസി./എസ്എസ് അസി. 31, സൂപ്രണ്ടന്റ് 9, സീനിയർ ടെക്നീഷ്യൻ 17, ടെക്നീഷ്യൻ 32, സീനിയർ അസി. 10, ജൂനിയർ അസി. 19, ഓഫീസ് അറ്റൻഡന്റ്/ലാബ് അറ്റൻഡന്റ് 18 എന്നിങ്ങനെ ഒഴിവുണ്ട്. www.nitk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 17.
സംസ്ഥാന വനിതാ കമ്മിഷനിൽ
സംസ്ഥാന വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലായ് 15നകം ലഭിക്കണം.
മുംബയ് പോർട്ട് ട്രസ്റ്റിൽ
മുംബയ് പോർട്ട് ട്രസ്റ്റിൽ ഗ്രാഡ്വേറ്റ് അപ്രന്റീസ്, ടെക്നിക്കൽ അപ്രന്റീസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികകളിൽ 40 ഒഴിവുകൾ. അപേക്ഷിക്കണ്ട അവസാന തീയതി : ജൂലായ് 12. വിശദവിവരങ്ങൾക്ക്:mumbaiport.gov.in/
കേരള എഡ്യുക്കേഷൻ സൊസൈറ്റി
ന്യൂഡൽഹിയിലുള്ള കേരള എഡ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്. അദ്ധ്യാപകരുടെ 11 ഒഴിവും അനദ്ധ്യാപകരുടെ നാലൊഴിവുമാണുള്ളത്. മലയാളം അറിയുന്നവർക്ക് മുൻഗണന. അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലെ ഓരോ ഒഴിവ് ഭിന്നശേഷിക്കാർക്ക് നീക്കിവച്ചതാണ്. പിജിടി( ഫിസ്ക്സ്, ഹിസ്റ്ററി, കംപ്യൂട്ടർ സയനസ്) മൂന്നൊഴിവ്. ടിജിടി(ഡ്രോയിങ്)ഒരൊഴിവ്. പിജിടി ഒരൊഴിവ്(പുരുഷൻ), അസി. ടീച്ചർ 6 ഒഴിവ്(സിടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രം) ലാബ് അസി. 2 ഒഴിവ്. എൽഡിസി ഒരൊഴിവ്. പ്രായവും യോഗ്യതയും ഡൽഹി സർക്കാരിന്റെ എഡ്യുക്കേഷൻ ഡയറക്ടറേറ്റിന്റെ നിയമന ചട്ടങ്ങൾക്ക് വിധേയമാണ്. www.edudel.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ അനുബന്ധരേഖകളുടെ സാക്ഷയപ്പെടുത്തിയ പകർപ്പ് സഹിതം Manager, Kerala Senior Secondery School, M Block, Vikaspur, New Delhi എന്ന വിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ ജൂലായ് 12നകം ലഭിക്കണം.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ
ബംഗളൂരുവിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) എൻജിനിയർ/സൂപ്പർവൈസർ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. 33 ഒഴിവുണ്ട്. നിശ്ചിത കാലത്തേക്കുള്ള കരാർനിയമനമാണ്.
എൻജിനിയർ തസ്തികയിൽ ഇലക്ട്രിക്കൽ 9, മെക്കാനിക്കൽ 8, സിവിൽ 10 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ബി.ഇ./ബി.ടെക്കുകാർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പരിചയം വേണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bhelisg.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അയയ്ക്കുകയും വേണം.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി - ജൂലായ് ഏഴ്.ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി - ജൂലായ് 12.
ഹൈദരാബാദ് ഐ.ഐ.ഐ.ടിയിൽ
ഹൈദരാബാദിൽ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, മാനേജർ, ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പി എച്ച് പി പ്രോഗ്രാമർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായം യോഗ്യത തുടങ്ങിയ വിവരങ്ങളും അപേക്ഷ ഫോമും www.iimshillong.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ vacancy@iimshillong.ac.in എന്ന ഇ- മെയിൽ റെസ്യൂമേ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 5.