ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ മാനേജർ (ടെക്നിക്കൽ) 1, ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) 1, അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. ജനറൽ മാനേജർ (ടെക്നിക്കൽ) യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ എൻജി/പൾപ്പ് ആൻഡ് പേപ്പർ), അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ എൻജി), ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, ദ്വിവത്സര എംബിഎ(എച്ച്ആർ/ഐആർ/പേഴ്സണൽ)/എംഎസ് ഡബ്ല്യു(എച്ച്ആർ). അപേക്ഷ The Managing Director, Bank Note Paper Mill India Private Limited, Administration Building, Paper mill Compound, Note Mudran Nagar, Mysuru570003 എന്ന വിലാസത്തിൽ ആഗസ്ത് 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
സ്മാർട്ട് സിറ്റി തിരുവനന്തപുരം
സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരുവർഷത്തേക്കാണ് നിയമനം. മാനേജർ(ഐടി സ്മാർട് സൊല്യൂഷൻസ്) 1, മാനേജർ (ട്രാൻസ്പോർടേഷൻ പ്ലാനർ/എൻജിനിയർ) 1, അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്) 1,അസിസ്റ്റന്റ് മാനേജർ (സിവിൽ) 1, അസി. മാനേജർ(ഇലക്ട്രിക്കൽ) 1, ക്ലർക് 1, മൾടി ടാസ്കിങ് സ്റ്റാഫ് 1 എന്നിങ്ങനെയാണ് ഒഴിവ്. www.smartcitytvm.in/www.cmdkerala.netവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 12.
കൊച്ചി ഇൻഫോപാർക്കിൽ
കൊച്ചി ഇൻഫോപാർക്കിലെ കമ്പനികളിൽ നൂറോളം തസ്തികകളിൽ ഒഴിവുകളുണ്ട്. ജൂലായ്, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് http://www.infopark.in
തിരുവനന്തപുരം ഐ.ടി പാർക്കിൽ
തിരുവനന്തപുരം ഐടി പാർക്കിൽ വിവിധ കമ്പനികളിലായി നൂറോളം തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ മാസത്തിൽ നടക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് https://www.technopark.org/jobsearch
എം.ആർ.എഫിൽ
എംആർഎഫിൽ സൂപ്പർവൈസർ, ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുണ്ട്. ഡിപ്ലോമ, ബിഎസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) ബിരുദം, എംഎസ്സി (കെമിസ്ട്രി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. വിശദവിവരത്തിന് https://www.mrftyres.com അറ്റോമിക് എനർജി വകുപ്പിന് കീഴിൽ കേന്ദ്രസർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിൽ രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയിൽ 19 ഒഴിവുണ്ട്. വിമുക്തഭടന്മാരാണ് അപേക്ഷിക്കേണ്ടത്. www.rrcat.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് എട്ട്.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന് കീഴിൽ ഉദുമയിലുള്ള ടെക്സ്റ്റൈൽ/വീവിങ് മില്ലിൽ വർക്കർ ട്രെയിനി തസ്തികയിൽ 77 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റും. അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ജൂലായ് അഞ്ചിനകം ജനറൽ മാനേജർ, ഉദുമ ടെക്സ്റ്റൈൽ മിൽസ്, മൈലാട്ടി പിഒ, കാസർകോട് 671319 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് www.kstcl.org
മലബാർ സിമന്റ് ലിമിറ്റഡിൽ
പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമന്റ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ യുമാണ് യോഗ്യത. ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ലിറ്റിൽ സൂപ്പർവൈസർ തലത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.malabarcements.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ
തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. നെറ്റ്വർക് അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം/സർവർ അഡ്മിനിസ്ട്രേറ്റർ, മെയിൽ അഡ്മിനിസ്ട്രേറ്റർ, ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ, കോൾസെന്റർ ഓഫീസർ, എംഐഎസ് ഓഫീസർ, സെക്യൂരിറ്റി ഓപറേഷൻസ് മാനേജർ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 6. വിശവിവരത്തിന് http://www.tmb.in
സമഗ്രശിക്ഷാ പ്രോജക്ടിൽ
യൂണിവേഴ്സലൈസ് എലിമെന്ററി എഡ്യുക്കേഷൻ മിഷനുകീഴിൽ ഡൽഹി സർക്കാരിന്റെ സമഗ്രശിക്ഷാ പ്രോജക്ടിൽ റിസോഴ്സ് അദ്ധ്യാപകരുടെ 45 ഒഴിവുണ്ട്. കാറ്റഗറി എ യിൽ യോഗ്യത ബിഎഡ്(സ്പെഷ്യൽ എഡ്യുക്കേഷൻ)/ ബിഎഡ്(ജനറൽ). റീഹാബിലിറ്റേഷൻ കൗൺസിൽ അംഗീകരിച്ച സ്പെഷ്യൽ എഡ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര പ്രൊഫഷണൽ ഡിപ്ലോമ. കാറ്റഗറി ബിയിൽ യോഗ്യത പ്ലസ്ടുവും റീഹാബിലിറേഡൻ കൗൺസിൽ അംഗീകരിച്ച സ്പെഷ്യൽ എഡ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമയും. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം. ഉയർന്ന പ്രായം പുരുഷന്മാർക്ക് 30, സ്ത്രീകൾക്ക് 40. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 10 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.delhi.gov.in
ചെന്നൈ എയർപോർട്ടിൽ
എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ 56 ഒഴിവുകൾ . പ്രായ പരിധി : 45. ജൂലായ് 7ന് അഭിമുഖം നടക്കും. വിലാസം: AAI Cargo Logistics & Allied Services Company Limited, Integrated Air Cargo Complex, Meenabakkam, Chennai Airport, CHENNAI 600 027 . വിശദവിവരങ്ങൾക്ക്: https://aaiclas-ecom.org .