ബെലെ ഹോറിസോണ്ടോ: ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനൽ മൽസരത്തിൽ അർജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിലെത്തിയത്. ഗബ്രിയേൽ ജിസ്യൂസ്, റോബർട്ടോ ഫിർമിനോ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.
ആദ്യ പകുതിയുടെ 19–ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് ആണ് മഞ്ഞപ്പടയ്ക്കുവേണ്ടി ഗോൾവല കുലുക്കിയത്. മനോഹരമായ ടീം പ്രകടനത്തിലൂടെയായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ ഒപ്പമെത്താനുള്ള സുവർണാവസരം അവസരം ലഭിച്ചെങ്കിലും അർജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ മികച്ച പൊസിഷനിൽ നിന്ന് ഗോൾ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോൾ പിറന്നത്. റോബർട്ടോ ഫെർമിനോയുടെ വകയായിരുന്നു ഗോൾ.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ ക്വാർട്ടറിലെത്തിയതെങ്കിൽ രണ്ടാംസ്ഥാനക്കാരായിരുന്നു അർജന്റീന. നാളെ നടക്കുന്ന ചിലി-പെറു മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ ഫൈനലിൽ നേരിടുക.