കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം. നാട്ടുകാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശി റോണി ജോയിയാണ് മരിച്ചത്. പൊലീസ് വാഹനം സംഭവസ്ഥലത്തെത്തിയെങ്കിലും യുവാവിനെ അതിൽ കയറ്റാൻ വിസമ്മതിക്കുകയായിരുന്നു. കോട്ടയം കുറവിലങ്ങാടാണ് സംഭവം.
20 മിനിറ്റ് യുവാവ് റോഡിൽ കിടന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച നാട്ടുകാരോട് പൊലീസ് ദേഷ്യപ്പെടുകയും ചെയ്തു. ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.