മുംബയ്: ലോകകപ്പിൽ നിന്ന് പരിക്കേറ്റ് പുറത്തായ ഓൾറൗണ്ടർ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗർവാളായിരുന്നു എത്തിയത്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല മായങ്ക്. സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായിഡുവിനെ മറികടന്നാണ് മായങ്കിനെ സെലക്‌ടർമാർ പരിഗണിച്ചത്. റായുഡുവിനെ മറികടന്ന് മായങ്കിനെ ടീമിലെത്തത് ആരാധകർക്കിടയിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
എന്നാൽ, അടുത്ത ലോകകപ്പിൽ അമ്പാട്ടി റായുഡുവിന് നല്ല കിടിലൻ ഓഫറുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് ടീം രംഗത്തെത്തി. ഐസ്‌ലാൻഡ് പൗരത്വം വാഗ്‌ദ്ധാനം ചെയ്‌ത ക്രിക്കറ്റ് മാനേജ്‌മെന്റ് അമ്പാട്ടി റായുഡുവിനെ ദേശീയ ടീമിൽ എടുക്കാമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനായി തന്റെ രേഖകൾ സമർപ്പിക്കാനും മാനേജ്‌മെന്റ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാലാം നമ്പറിൽ ഇന്ത്യക്കായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റായുഡു. എന്നാൽ, മോശം ഫോമിലായിരുന്ന റായുഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിനെ സ്റ്റാൻഡ് ബൈ താരമായി നിലനിറുത്തുകയും ചെയ്തു. '3ഡി' താരമാണ് ശങ്കർ എന്നതാണ് സെലക്‌ടർമാർ ഇതിന് പറഞ്ഞ ന്യായീകരണം.
Agarwal has three professional wickets at 72.33 so at least @RayuduAmbati can put away his 3D glasses now. He will only need normal glasses to read the document we have prepared for him. Come join us Ambati. We love the Rayudu things. #BANvIND #INDvBAN #CWC19 pic.twitter.com/L6XAefKWHw
— Iceland Cricket (@icelandcricket) July 1, 2019