ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. തനിക്ക് കേസിൽ പങ്കില്ലെന്നും പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണെന്നും മഞ്ജു വ്യക്തമാക്കി. പണം കൈമാറിയത് മലപ്പുറം സ്വദേശി നാസറിനാണെന്നും മഞ്ജു പറഞ്ഞു. കുമളിയിൽ കൊണ്ടുപോയാണ് പണം കൊടുത്തിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ആൾക്കാരിൽ നിന്ന് വാങ്ങിയ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും മഞ്ജു പ്രതികരിച്ചു. രാജ്‌കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ആരോഗ്യവാനായിട്ടാണ് പോയതെന്നും മഞ്ജു പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മഞ്ജു.