actress-lena

യാത്രകളെ ഏറെ പ്രണയിക്കുന്നവരാണ് നമ്മളിൽ പലരും. ഇക്കാര്യത്തിൽ ഒട്ടുംതന്നെ വ്യത്യസ്‌തയല്ല നടി ലെനയും. അത്തരത്തിൽ നേപ്പാളിലേക്ക് യാത്ര ചെയ്‌ത അനുഭവം വിവരിച്ചുകൊണ്ടുള്ള ലെനയുടെ യൂ ട്യൂബ് വീഡിയോ വൈറലാവുകയാണ്. സോളോ ട്രാവലർ എന്ന പേരിൽ താൻ നടത്തിയ യാത്രാനുഭവങ്ങളാണ് പ്രേക്ഷകരുമായി ലെന പങ്കുവയ്‌ക്കുന്നത്. 50 ദിവസം നീണ്ട നേപ്പാൾ യാത്രയായിരുന്നു താരം നടത്തിയത്. ഏറെ രസകരമായി നിരവധി അനുഭവങ്ങളാണ് നേപ്പാൾ യാത്രയിൽ തനിക്ക് ലഭിച്ചതെന്ന് ലെന പറയുന്നു.

അതിൽ ഏറ്റവും രസകരം തേൻ സംഘത്തോടൊപ്പം കാട്ടിലേക്ക് നടത്തിയ യാത്രയായിരുന്നു. 80 വയസുള്ള ഗുരുവാണ് തേൻ വേട്ട സംഘത്തിന്റെ തലവൻ. വെളുപ്പിന് ട്രക്കിംഗ് ആരംഭിച്ചു. ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒരു ഘട്ടത്തിൽ കുത്തനെയുള്ള മലനിരകൾ കയറാൻ തനിക്ക് കഴിയുമോയെന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് ലെന പറയുന്നു. അതിനേക്കാൾ ശങ്ക പുഴ മുറിച്ചു കടക്കുമ്പോഴായിരുന്നു. മഴക്കാലമല്ലാതിരുന്നതിനാൽ ഒഴുക്ക് കുറവായിരുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ആ ഒഴുക്കിൽ സ്ളിപ്പായി കഴിഞ്ഞാൽ തിരിച്ചു വരാൻ കഴിയില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നില്ലെന്നും ലെന വെളിപ്പെടുത്തുന്നുണ്ട്.

കൂടാതെ,​ രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുള്ള ഭക്ഷണവുമെല്ലാം മറക്കാൻ കഴിയാത്തതായിരുന്നുവെന്ന് നടി ഓർക്കുന്നു. സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് നേപ്പാളെന്നും. ഓരോ വീട്ടിലെയും കാര്യങ്ങൾ തീരുമാനിക്കുന്നത് അവിടുത്തെ മുതിർന്ന സ്ത്രീയാണ്. ദേവിയെ പോലെയാണ് സ്ത്രീകളെ നേപ്പാൾ ജനത കാണുന്നതെന്നും,​ അതുകൊണ്ടുതന്നെ ഒരു വനിതാ സോളോ ട്രാവലർക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യം നേപ്പാൾ തന്നെയാണെന്ന് ലെന ഉറപ്പിക്കുന്നു.