cow-plays-football

നിങ്ങളാരെങ്കിലും പശു ഫുട്ബോൾ കളിക്കുന്നത് കണ്ടിട്ടുണ്ടോ? പശു ഫുട്ബോൾ കളിക്കാനോ എന്ത് മണ്ടത്തരമാണ് ഈ ചോദിക്കുന്നതെന്ന് ചിന്തിക്കാൻ വരട്ടെ. ഇപ്പോൾ സോഷ്യൽ മീ‌ഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടാൽ നിങ്ങളുടെ സംശയമൊക്കെ പമ്പ കടക്കും.

ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കടുത്തേക്കെത്തുന്ന പശു ആദ്യം പന്ത് തന്റെ കാൽക്കീഴിലാക്കുന്നു. രണ്ട് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പന്തിന് പിന്നാലെ ഓടുന്ന പശുവിനെയും കാണാം. കൗണാൽഡോ എന്നാണ് സോഷ്യൽ മീഡിയ പശുവിന് പേര് നൽകിയിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടത്. ക്രിക്കറ്റ് കമന്റേറ്റർ ഹർഷാ ഭോഗ്ലെ ഉൾപ്പെടെ ധാരാളം ആളുകൾ ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം...

This is the funniest thing you will see today! pic.twitter.com/Kfz08Dka3Z

— Harsha Bhogle (@bhogleharsha) July 1, 2019