പാലത്തിന് മുകളിലെത്തിയ വാഹനം പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. സീബ്രാ ക്രോസിൽ നിന്നും നേരെ വന്ന വാഹനം കൺമുന്നിലാണ് അപ്രത്യക്ഷമാവുന്നത്. കൗതുകം നിറയ്ക്കുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വീഡിയോ ഇപ്പോൾ വെെറലാവുകയാണ്. ബർമുഡ ട്രയാംഗിളിനോട് വരെ ഉപമിച്ച് ഒട്ടേരെ പേരാണ് രംഗത്തെത്തുന്നത്.
പാലത്തിലൂടെ ഓടി വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിയുന്നതും കാണാതാവുകയാണ്. ബൈക്കും കാറും ട്രക്കുകളുമെല്ലാം പാലത്തിന്റെ ഇടതുവശത്തേക്ക് വരുമ്പോൾ ഉടൻ കാണാതാവുന്നു. ആശയക്കുഴപ്പം ഏറെയുള്ള ഈ വീഡിയോയ്ക്ക് പിന്നിലെന്താണെന്ന ആലോചനയും സജീവമാണ്. സത്യത്തിൽ ഇത് ഒരു പാലമല്ലെന്നും സാധാരണ റോഡാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. തുരങ്കത്തിന് സമാനമായ റോഡിന്റെ മുകൾ ഭാഗത്ത് പുഴയുടെ ചിത്രം വരച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വീഡിയോയിലുള്ള പുഴയിലെ വെള്ളം ചലനമില്ലാതെ കിടക്കുന്നതെന്നുമാണ് ചിലർ പറയുന്നു.
Yes, the traffic just disappears. pic.twitter.com/XPcGrzadu5
— Daniel (@DannyDutch) June 29, 2019