1. സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ പ്റതി മഞ്ജു. പണമിടപാട് നടത്തിയത് രാജ് കുമാർ നേരിട്ട്. സംഭവത്തിൽ രാഷ്ട്റീയക്കാർക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല. ആൾക്കാരിൽ നിന്ന് വാങ്ങിയ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ല. 20 ലക്ഷത്തോളം രൂപ മാത്റമാണ് പിരിച്ചെടുത്തത്. പൊലീസ് തങ്ങളുടെ മുന്നിലിട്ട് രാജുകുമാറിനെ മർദ്ദിച്ചു. 4.63 ലക്ഷം രൂപ കുട്ടിക്കാനം ബാങ്കിലുണ്ട് എന്നും ഇടപാടുകൾക്ക് പിന്നിൽ മലപ്പുറം സ്വദേശി നാസറാണെന്നും രാജ്കുമാർ പറഞ്ഞിരുന്നതായി മഞ്ജു. പ്റതികരണം, ജയിൽ മോചിത ആയ ശേഷം മാദ്ധ്യമങ്ങളോട്
2. അതേസമയം രാജ്കുമാറിനെ മർദ്ദിച്ചത് പണം എവിടെയാണ് എന്ന് കണ്ടെത്താൻ എന്ന് പൊലീസുകാരുടെ മൊഴി. കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം എസ്.ഐ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എസ്.ഐ സാബുവും പൊലീസുകാരൻ സജീവ് ആന്റണിയും ആണ് അറസ്റ്റിലായത്. രാജ്കുമാറിനെ മർദ്ദിച്ചവരിൽ പ്റധാനികൾ ആയിരുന്നു എസ്.ഐ സാബുവും സജീവ് ആന്റണിയും. അറസ്റ്റ് രേഖപ്പെടുത്തിയ ഉടൻ എസ്.ഐ സാബു കുഴഞ്ഞു വീണു. അതേസമയം, രാജ്കുമാർ മരിച്ച സംഭവത്തിൽ ക്റൈംബ്റാഞ്ച് സംഘം രണ്ട് ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
3. കേസിൽ ക്റൈംബ്റാഞ്ച് തെളിവെടുപ്പ് തുടരുക ആണ്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തി ഇരുന്നു. മൊഴിയെടുപ്പ് എത്റയും വേഗം പൂർത്തിയാക്കും എന്നും അന്വേഷണ സംഘം. ഇതുവരെ രേഖപ്പെടുത്തിയ സാക്ഷികളുടേയും ആരോപണ വിധേയരുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ഇടക്കാല റിപ്പോർട്ട്
4. പ്റവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സണെ രക്ഷിക്കാനുള്ള ശ്റമമാണ് സർക്കാർ നടത്തുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഇംഗിതത്തിന് എതിരെ കീഴുദ്യോഗസ്ഥർ കർക്കശ നിലപാട് എടുക്കുമെന്ന് കരുതുന്നില്ല. മുനസിപ്പൽ സെക്റട്ടറിയൊക്കെ വെറും ഉപകരണം മാത്റമാണ് എന്നും തീരുമാനം എടുക്കുന്നത് മുൻസിപ്പൽ ചെയർപേഴ്സൺ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്റതികരണം, സാജന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയ ശേഷം മാദ്ധ്യമങ്ങളോട്
5. മുംബയിൽ മഴയ്ക്ക് താത്കാലിക ശമനം. ജനജീവിതം സാധാരണ നിലയിലേക്ക്. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പുണ്ട്. കൃഷ്ണഗിരിയിൽ അണക്കെട്ട് തകർന്ന് നിരവധി പേർക്ക് പരിക്ക്. ആറ് പേർ മരിച്ചു. വിവരങ്ങളുമായി മുംബയിൽ നിന്നും കൗമുദി ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ രാജേഷ് കണ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്
6. ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിൻ മേൽ മുംബയ് ദിൻദോഷി സെഷൻസ് കോടതിയിൽ ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായി. പരാതിക്കാരി സമർപ്പിച്ച വിവാഹരേഖ വ്യാജമാണെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ ഡി.എൻ.എ പരിശോധനയെ എതിർത്തു.
7. ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരിയായ ബിഹാർ സ്വദേശി സമർപ്പിച്ച വാദങ്ങളിൽ എതിർവാദങ്ങൾ ഉന്നയിക്കാൻ പ്റതിഭാഗം അഭിഭാഷകന് അവസരം നൽകുക ആയിരുന്നു ദിൻദോഷി സെഷൻസ് കോടതി. യുവതി സമർപ്പിച്ച വിവാഹ രേഖ വ്യാജമാണെന്ന് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചു. ബിനോയിയുടേത് എന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്റകാരം വിവാഹം നടന്നിരിക്കുന്നത്. രേഖയിലെ ഒപ്പിലും പൊരുത്തക്കേടുണ്ട്. അതിനാൽ പ്റസ്തുത രേഖ തെളിവായി സ്വീകരിക്കരുത് എന്നും ബിനോയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു