ബർമ്മിംഗ്ഹാം: ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാല സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ 87കാരിയായ ആരാധിക. ചാരുലത പട്ടേലെന്ന മുത്തശിയാണ് പ്രായത്തിന്റെ അവശതകൾ ഇല്ലാതെ നീലപ്പടയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരം ജയിച്ചതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും രോഹിത് ശർമയും ചേർന്ന് ആരാധികയെ നേരിൽ കണ്ടിരുന്നു.
ഇപ്പൊഴിതാ മുത്തശിക്കായി ഇനിയുള്ള ഇന്ത്യയുടെ മാച്ച് കാണാൻ സൗജന്യ ടിക്കറ്റ് ഓഫർ ചെയ്തിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ ആനന്ദ് മഹീന്ദ്ര. ഇന്ത്യയുടെ വിജയത്തിനു ശേഷം കളിയിൽ ജയിച്ചത് അവരാണെന്നു തോന്നും ആ മുത്തശിയുടെ മുഖത്തെ സന്തോഷം കണ്ടാലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
Find out who she is & I promise I will reimburse her ticket costs for the rest of the India matches!😊 https://t.co/dvRHLwtX2b
— anand mahindra (@anandmahindra) July 2, 2019
മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ സെമി മത്സരങ്ങൾക്ക് ഇന്ത്യൻ താരങ്ങൾ അവരിൽ നിന്ന് അനുഗ്രഹം തേടിയിരുന്നു. നിരവധി വർഷങ്ങളായി താൻ ക്രിക്കറ്റ് കാണാറുണ്ടെന്നും ടീമിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ചാരുലത പട്ടേൽ പറഞ്ഞു. "ലോകകപ്പ് ഇന്ത്യ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വിജയിക്കണമെന്ന് ഞാൻ ഗണപതിയോട് പ്രാർത്ഥിക്കുന്നു. ടീമിനെ എല്ലായ്പ്പോഴും അനുഗ്രഹിക്കുന്നു- ചാരുലത പറഞ്ഞു.
1983ൽ കപിൽ ദേവിൻെറ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയതിന് താൻ സാക്ഷിയായിരുന്നെന്ന് ചാരുലത അവകാശപ്പെട്ടു. റിഷഭ് പന്ത് ബൗണ്ടറി നേടിയപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ച മുത്തശി ആരാധികയെ ടെലിവിഷൻ കാമറമാനാണ് കണ്ടെത്തിയത്. പിന്നീട് ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഇവരുടെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ചാരുലതക്കൊപ്പമുള്ള ചിത്രം കൊഹ്‌ലി തന്നെ ട്വീറ്റ് ചെയ്തു.
Also would like to thank all our fans for all the love & support & especially Charulata Patel ji. She's 87 and probably one of the most passionate & dedicated fans I've ever seen. Age is just a number, passion takes you leaps & bounds. With her blessings, on to the next one. 🙏🏼😇 pic.twitter.com/XHII8zw1F2
— Virat Kohli (@imVkohli) July 2, 2019