കീകീ ചലഞ്ചിനും ഐസ് ബക്കറ്റ് ചലഞ്ചിനും ശേഷം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ബോട്ടിൽ ക്യാപ് ചലഞ്ചാണ്. ബോളിവുഡ് താരം ജേസൺ സ്റ്റാഥം ഈ ചലഞ്ചിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഫിറ്റ്‌നസ് സംരക്ഷണത്തിന്റെ ഭാഗമായി അക്ഷയ് കുമാറും ജേസണിന്റെ പാത പിന്തുടർന്നിരിക്കുകയാണ്.
ജേസണിന്റെ വീഡിയോ കണ്ട് അതുപോലെ ചെയ്യതിരിക്കാനാകില്ലാലോ എന്ന് പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഗായകൻ ജോൺ മേയറിനെപ്പോലുള്ള ധാരാളം ആളുകൾ ഈ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.