vasthu-old-home

വർഷങ്ങൾ പഴക്കമേറിയ വലിയ തറവാടുകൾ പൊളിച്ച് പുതിയ വീടുവയ്‌ക്കുന്നത് ഇന്ന് സർവസാധാരണമാണ്. സാധനസാമഗ്രികളുടെ വില മാത്രമല്ല ഇത്തരത്തിൽ ആളുകളെ പ്രേരിപ്പിക്കുന്നത്. പഴയ വീടുകളും മറ്റും പണിയാൻ ഉപയോഗിച്ചിട്ടുള്ള തടിയും മറ്റ് ഉരുപ്പടികളുടെയും ഈടും ബലവും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന വസ്‌തുക്കൾക്ക് ഇല്ല എന്നതും കൂടിയാണ്.

vasthu-old-home

എന്നാൽ ഇത്തരത്തിൽ പഴയതറവാട് പൊളിച്ച് മാറ്റിയ ശേഷം അവിടെ പുതിയ ഗൃഹം പണിയുന്നതിൽ അപാകതയുണ്ടോ എന്ന ചോദ്യം വാസ്‌തുവുമായി ബന്ധപ്പെട്ട് ഉയരാറുണ്ട്. ഇതിന് വാസ്‌തു വിദ്ഗ്‌ദർ നൽകുന്ന മറുപടി ഇപ്രകാരമാണ്- വിധിപ്രകാരം ഒരു തറവാട് വീട് പൊളിച്ച് ഒരു പുതിയ വീട് വയ്‌ക്കുന്നതിൽ അപാകതയില്ല. എന്നാൽ പ്രസ്‌തുത വീട്ടിൽ ഉപയോഗിച്ചിരുന്ന പഴയതടികൾ പരിപൂർണമായി ഒഴിവാക്കണം. പഴയവീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല പഴയ ഗൃഹം പൊളിച്ചു മാറ്റി ആറു മാസമെങ്കിലും കഴിഞ്ഞു മാത്രമേ പുതിയ വീട് നിർമ്മിക്കാൻ പാടുള്ളൂവെന്നും വാസ്‌തു വിദ്ഗ്‌ദർ പറയുന്നു.

vastu

അതുപോലെ തന്നെയാണ് വീട്ടിലെ ടോയ്‌‌ലെറ്റിന്റെ കാര്യവും. പ്രാധാന കിടപ്പു മുറികളിൽ ടോയ്‌‌ലെറ്റ് ചേർത്ത് പണിയുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ വീടിന്റെ മൂലകൾ ചേർത്ത് ടോയ്‌‌ലെറ്റ് പണിയുന്നത് നല്ലതല്ല. പ്രാധാന ഹാളിലും ടോയ്‌ലെറ്റ് പാടില്ല.