nedungandam-custody

കോട്ടയം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബു, സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് രാവിലെ നടന്നത്. കൂടുതൽ പൊലീസുകാർ വരുംദിവസങ്ങളിൽ അറസ്റ്റിലാവും എന്നും സൂചനയുണ്ട്.

സംഭവത്തെതുടർന്ന് എസ്.ഐ ഉൾപ്പെടെ എട്ടുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്കുമാറിനെ ഉരുട്ടിയതെന്ന് പറയപ്പെടുന്ന രണ്ട് പൊലീസ് ഡ്രൈവർമാരും വരും ദിവസങ്ങളിൽ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്. ഐ സാബു കുഴഞ്ഞുവീണു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.