k-surendran

ശബരിമല യുവതി പ്രവേശം തടയാൻ നിലവിൽ നിയമനിർമ്മാണം സാധ്യമല്ലെന്ന കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനയിൽ വിശദീകരണവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ശബരിമലയിൽ സർക്കാർ‌ പുനപരിശോധന വിധി കാത്തിരിക്കുന്നുവെന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളമെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അത് സർക്കാരിനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമായ കാര്യമാണെന്നും അതിനു മുമ്പ് കോൺഗ്രസ് എം.പിമാർ ശബരിമലയെ സംരക്ഷിച്ചു കളയുമെങ്കിൽ അതു നല്ലകാര്യമാണെന്നും സുരേന്ദ്രൻ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ശബരിമലയിൽ സർക്കാർ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനർത്ഥം നിയമനിർമ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂർ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമൊക്കെ ചേർന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കിൽ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാർത്ഥ 'ആചാരസംരക്ഷകർ'....