motilal-

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മോത്തിലാൽ ലോറയ്ക്ക്. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം. അടുത്തയാഴ്ച കോൺഗ്രസ് പ്രവർത്തന സമിതി യോഗം ചേരും.

രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്‌ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.