news

1. കോൺഗ്റസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി ഔദ്യോഗികമായി രാജിവച്ചു. ട്വിറ്ററിലൂടെ രാജി കത്ത് പുറത്തു വിട്ടത്. കോൺഗ്റസ് അധ്യക്ഷൻ എന്നത് മാറ്റി, മെമ്പർ ഓഫ് പാർലമെന്റ് എന്നാണ് പകരം സ്ഥാനം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പുതിയ അധ്യക്ഷനെ കണ്ടെത്തണം. എന്നാൽ ആരാകണം അധ്യക്ഷൻ എന്ന് താൻ നിർദ്ദേശിക്കില്ല എന്നും രാഹുൽ ഗാന്ധി. മോത്തിലാൽ വോറയ്ക്ക് ആണ് താത്കാലിക ചുമതല




2. കോൺഗ്റസ് അധ്യക്ഷ പദവിയിൽ രാജി സന്നദ്ധത അറിയിച്ച ശേഷം ഇതാദ്യമായാണ് അക്കാര്യം സംബന്ധിച്ച് രാഹുൽ പരസ്യ പ്റതികരണത്തിന് തയ്യാറാവുന്നത്. കാലതാമസം ഇല്ലാതെ പുതിയ അധ്യക്ഷൻ ആരാണെന്ന് കോൺഗ്റസ് പ്റവർത്തക സമിതി ചേർന്ന് തീരുമാനിക്കണം എന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു
3. ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. മുംബയ് ദിൻദോഷി സെക്ഷൻസ് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. തെളിവുകൾ നശിപ്പിക്കരുത് എന്നും സാക്ഷികളെ സ്വാധീനിക്കരുത് എന്നും നിർദ്ദേശം. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് വ്യവസ്ഥ. 25000 രൂപ കെട്ടിവയ്ക്കാനും ഒരാൾ ജാമ്യം എടുക്കണമെന്നും കോടതി വിധി
4. മുൻകൂർ ജാമ്യം അനുവദിച്ചത് ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് എന്ന് കോടതി. ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാവില്ലെന്ന ബിനോയിയുടെ നിലപാട് കോടതി തള്ളി. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഡി.എൻ.എ ടെസ്റ്റിന് രക്ത സാമ്പിളുകൾ നൽകുന്നതിന് തയ്യാറാകണമെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും കേസ് അന്വേഷണവുമായി ബിനോയ് സഹകരിക്കുമെന്നും പ്റതിഭാഗം കോടതിയിൽ അറിയിച്ചു.
5. അന്വേഷണ കാലയളവിൽ ബിനോയ്ക്കു രാജ്യം വിട്ട് പുറത്ത് പോകണമെങ്കിൽ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം. 5 കോടി തട്ടാൻ യുവതിയും കൂട്ടാളികളും കള്ളക്കേസ് നൽകി എന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ ബിനോയ് വാദിച്ചത്. സ്വന്തം ഇ മെയിലിൽ നിന്ന് ബിനോയ് യുവതിയ്ക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചതിന്റെ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. യുവതിയും ബിനോയിയും ഒന്നിച്ച് അന്ധേരി വെസ്റ്റിൽ താമസിച്ചതിന്റെ രേഖ പ്റൊസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു
6. വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്റി പിണറായി വിജയന് സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്തിയതിന് ചിലവായ തുക അനുവദിക്കാൻ ഡി.ജി.പിയ്ക്ക് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. തുക എത്റ എന്ന് പറയാതെ ചർച്ച നടത്തി പൊലീസിന്റെ അക്കൗണ്ടിൽ നിന്ന് ഡി.ജി.പി പണം അനുവദിക്കണം എന്നാണ് ഉത്തരവിലെ നിർദ്ദേശം. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ സുരക്ഷയ്ക്ക് മാത്റമായി ചെലവിടേണ്ടി വരും എന്നാണ് സൂചന
7. മെയ് 8 മുതൽ 19 വരെ ആയിരുന്നു മുഖ്യമന്ത്റിയുടെ യൂറോപ്യൻ പര്യടനം. ജനീവയിൽ ലോക പുനർനിർമ്മാണ സമ്മേളനം അടക്കമുള്ള പരിപാടികളിൽ ആയിരുന്നു മുഖ്യമന്ത്റി പങ്കെടുത്തിരുന്നു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്റിയ്ക്ക് സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഒരുക്കണം എന്ന് വിവിധ രാജ്യങ്ങളുടെ ഇന്ത്യൻ എംബസിയോട് ഡി.ജി.പി ആവശ്യപ്പെടുക ആയിരുന്നു. ഇത് അനുസരിച്ച് ആയിരുന്നു സ്വകാര്യ സുരക്ഷാ ഏജൻസികൾ വഴി സുരക്ഷാ ജീവനക്കാരെ നിയമിച്ചത്
8. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരേ കെഎസ്യു സെക്റട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. നിരവധി പ്റവർത്തകർക്ക് ലാത്തിയടിയേറ്റു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്റൻ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു സംഘർഷം. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പ്റതിഷേധക്കാർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്റമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
9. പൊലീസ് പ്റതിഷേധക്കാരെ പിരിച്ചുവിടാൻ ആദ്യ ജലപീരങ്കി പ്റയോഗിച്ചു. എന്നാൽ പ്റവർത്തകർ പിരിഞ്ഞുപോകാതെ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്റയോഗിച്ച് ലാത്തി വീശുകയായിരുന്നു. നിരവധി പ്റവർത്തകർക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്റതിഷേധക്കാർ കല്ലേറ് നടത്തി. സ്ഥലത്ത് അരമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു