വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ കുറവുമൂലം ഡാംമിലേക്കുള്ള നീരൊഴുക്ക് കൃമാതീതമായി കുറഞ്ഞു. മഴയുടെ ശക്തി പ്രാഭിച്ചാൽ മാത്രമേ നിറഞ്ഞ് നിൽക്കുകയുള്ളൂ. ഡാമിൽ നിന്ന് നഗരസഭ ഉൾപ്പെടെ ആറു പഞ്ചായത്തുകളിലേക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞവർഷം ഈ സമയത് വെള്ളത്തിന്റെ അളവ് ഇതിലും കൂടുതൽ ആയിരുന്നു. ജല നിരപ്പ് താഴ്ന്ന മലമ്പുഴ ഡാമിൽ സമീപവാസികൾ മീൻ പിടിക്കുന്നു.