mg-university-info
mg university info

പി.ജി സപ്ലിമെന്ററി അലോട്ട്മെന്റ്

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാലിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.

പരീക്ഷ തീയതി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. 201719 ബാച്ച്) പരീക്ഷകൾ 22ന് ആരംഭിക്കും. മൊത്തം 1300 രൂപയാണ് ഫീസ്. ഓൺലൈനായി ഫീസടയ്ക്കണം. പിഴയില്ലാതെ 15 വരെയും 50 രൂപ പിഴയോടെ 18 വരെയുംഅപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാർത്ഥികൾ പരീക്ഷാഫീസടയ്‌ക്കേണ്ടതില്ല.

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. 201820 ബാച്ച്) പ്രോഗ്രാം പരീക്ഷകൾ ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും.

അപേക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ./ എം.എസ്‌സി/ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ആഗസ്റ്റിൽ നടക്കും. സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് (2004 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) എം.എ / എം.എസ്‌സി / എം.കോം പരീക്ഷകൾ ഇതോടൊപ്പം നടക്കും. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷാഫീസായ 5000 രൂപ അടച്ചിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. എം.എസ്‌സി സപ്ലിമെന്ററി, മേഴ്‌സി ചാൻസ് അപേക്ഷകൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)ക്കും എം.എ / എം.കോം അപേക്ഷകൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)ക്കും നേരിട്ട് സമർപ്പിക്കണം.

സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ ഒൻപതിന് രാവിലെ 10ന് യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിൽ എത്തണം. 800 രൂപയാണ് പ്രോഗ്രാം ഫീസ്. എം.ജി. സർവകലാശാലയുടെ ക്യാറ്റ്എം.ജി.യു. 2019 പരീക്ഷയെഴുതാത്തവർ 500 രൂപ അടയ്ക്കണം. ഫോൺ: 04812731042.

പിഎച്ച്.ഡി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ 2018 ബാച്ച് അവസാന സെമസ്റ്റർ പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷകൾ 16ന് ആരംഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി പോളിമർ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ ചെണ്ട (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്. മോഡൽ I, II, III 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

അദ്ധ്യാപക പോർട്ടൽ

അദ്ധ്യാപക പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള തീയതി ആറുവരെ നീട്ടി. അന്വേഷണങ്ങൾക്ക് ഇമെയിൽ: ce@mgu.ac.in.